കൊച്ചി: ആകുലതകൾ മറന്ന് ദൈവപരിപാലനയിൽ ആശ്രയിച്ചാൽ ദൈവത്തെ നമുക്ക് അനുഭവിച്ചറിയാൻ കഴിയുമെന്ന് കൊച്ചി രൂപത മുൻ ചാൻസലർ ഫാ. ജോസി കണ്ടനാട്ടുതറ. എറണാകുളം മറൈൻഡ്രൈവ് ബൈബിൾ കണ്‍വൻഷന്റെ മൂന്നാം ദിവസം ദിവ്യബലിക്ക് മുഖ്യകാർമികത്വം വഹിച്ച് വചനസന്ദേശം നൽകുകയായിരുന്നു അദ്ദേഹം. ഏകദൈവത്തിൽ ആശ്രയിച്ച് മുന്നോട്ടു നീങ്ങിയാൽ ജീവിതത്തിൽ അദ്ഭുങ്ങളും അനുഗ്രഹങ്ങളും ദർശിക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫാ. റൈമന്റ് പള്ളൻ, ഫാ. വിബിൻ ചൂതംപറന്പിൽ, ഫാ. വിൻസെന്റ് പാനികുളം, ഫാ. രാജു മണ്ടോത്തുപറന്പിൽ എന്നിവർ ദിവ്യബലിയിൽ സഹകാർമികരായിരുന്നു. ബൈബിൾ കണ്വൻഷൻ നയിക്കുന്ന അണക്കര മരിയൻ റിട്രീറ്റ് സെന്റർ ഡയറക്ടർ ഫാ. ഡൊമിനിക് വാളമ്നാൽ ദിവ്യകാരുണ്യ ആരാധനയ്ക്കും രോഗശാന്തി ശുശ്രൂഷയ്ക്കും നേതൃത്വം നൽകി.
ഇന്ന് ബൈബിൾ കണ്വെൻഷൻ പ്രസിഡന്റും സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക വികാരിയുമായ ഫാ. ജോസ് പുതിയേടത്ത് ദിവ്യബലിക്ക് മുഖ്യകാർമികത്വം വഹിക്കുകയും വചന സന്ദേശം നൽകുകയും ചെയ്യും.