അങ്കമാലി: ആശുപത്രികളിലെ അത്യാധുനിക സാങ്കേതികവിദ്യകൾ, രോഗികളുടെ സുരക്ഷ, ആശുപത്രികൾ നേരിടുന്ന പ്രതിസന്ധികളും അത് എങ്ങനെ പരിഹരിക്കാം എന്നതിനെകുറിച്ച് അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിൽ ദേശീയ സെമിനാർ ഹോസ്കോണ് 2017 സംഘടിപ്പിച്ചു.
വിവിധ ആശുപത്രികളിലെ ജീവനക്കാർക്കും വിദ്യാർഥികൾക്കും വേണ്ടിയായിരുന്നു സെമിനാർ. ലിറ്റിൽ ഫ്ളവർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് എംഎച്ച്എ വിദ്യാർഥികളുടെ നേതൃത്വത്തിൽ നടത്തിയ സെമിനാർ ആശുപത്രി ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ കളപ്പുരയ്ക്കൽ ഉദ്ഘാടനം ചെയ്തു. റവ.ഡോ. ജോർജ് മൂഞ്ഞേലി, ഫിസാറ്റ് ചെയർമാൻ പോൾ മുണ്ടാടൻ, ഡോ. ജെ.കെ. മുക്കാടൻ, പ്രഫ. എ.എ. സെബാസ്റ്റ്യൻ, പ്രഫ. ടോമി വർഗീസ് എന്നിവർ ക്ലാസുകൾ നയിച്ചു.