അങ്കമാലി: ഡീപോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ(ഡിസ്റ്റ്) കോളജ് ഡേ "ഡ്രീംസ് 2017' ആഘോഷവും ബിരുദദാന ചടങ്ങും നടന്നു. മുൻ ഡിജിപിയും നാഷണൽ യൂണിവേഴ്സിറ്റി ഫോർ പോലീസ് സയൻസ് ആൻഡ് സെക്യൂരിറ്റി സ്റ്റഡീസ് നോഡൽ ഓഫീസറുമായ ഡോ. അലക്സാണ്ടർ ജേക്കബ് ഉദ്ഘാടനം ചെയ്തു.
തീവ്രമായ ആഗ്രഹവും കൃത്യമായ ആസൂത്രണവും കഠിനാധ്വാനവുമുണ്ടെങ്കിൽ സമൂഹത്തിന്റെ ഉന്നതശ്രേണിയിൽ എത്തിപ്പെടാൻ കഴിയുമെന്ന് അദ്ദേഹം വിദ്യാർഥികളെ ഓർമിപ്പിച്ചു. വിൻസെൻഷ്യൻ സഭ മേരിമാതാ പ്രോവിൻസ് പ്രൊവിൻഷ്യൽ സുപ്പീരിയർ റവ.ഡോ. പോൾ പുതുവ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു.
ഡിസ്റ്റ് പ്രിൻസിപ്പൽ റവ.ഡോ. ജെയിംസ് ചേലപ്പുറത്ത്, സ്കൂൾ ഓഫ് സോഷ്യൽ സയൻസ് വിഭാഗം മേധാവി റവ. ഡോ. നോർബി പോൾ വിതയത്തിൽ, പിടിഎ വൈസ് പ്രസിഡന്റ് പി.ജെ. ലൂയീസ്, സ്റ്റാഫ് അഡ്വൈസർ എ. സ്റ്റാലിൻ, കോളജ് യൂണിയൻ ചെയർമാൻ അഖിൽ ജോർജ് എന്നിവർ പ്രസംഗിച്ചു.
കഴിഞ്ഞ അധ്യയനവർഷത്തിലെ യൂണിവേഴ്സിറ്റി റാങ്ക് ജേതാക്കൾക്കും കലാകായികമത്സരങ്ങളിൽ വിജയികളായവർക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. അവസാനവർഷ വിദ്യാർഥികൾക്കുള്ള ബിരുദദാനവും നടന്നു. വിദ്യാർഥികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.