കോതമംഗലം: സംസ്ഥാന ചലചിത്ര അക്കാഡമിയുടേയും ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയുടെയും സഹകരണത്തോടെ സുമംഗല ഫിലിം സൊസൈറ്റി ഇന്നു മുതൽ 23 വരെ ഗ്രാമീണ ചലചിത്രോത്സവം നടത്തും. ഇന്നു വൈകുന്നേരം ആറിന് നെല്ലിക്കുഴി ഗ്രീൻവാലി സ്കൂൾ കവലയിൽ ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം കെ.എം. പരീത് നിർവഹിക്കും. കോ-ഓർഡിനേറ്റർ കെ.ഒ. കുര്യാക്കോസ് അധ്യക്ഷത വഹിക്കും. ഉദ്ഘാടന സമ്മേളനത്തെതുടർന്നു ജയരാജ് സംവിധാനം ചെയ്ത ഒറ്റാൽ എന്ന ചിത്രം പ്രദർശിപ്പിക്കും. നാളെ ഇളന്പ്ര ശിൽപി ലൈബ്രറിയിലും 21നു ചെറുവട്ടൂർ ലൈബ്രറിയിലും ഒറ്റാൽ പ്രദർശിപ്പിക്കും. ഇരമല്ലൂർ ലൈബ്രറിയിൽ 22നു ചാർളി ചാപ്ലിന്റെ ’ദ കിഡ്’ 23നു നെല്ലിക്കുഴി യുഗദീപ്തി ഗ്രന്ഥശാലയിൽ കോതമംഗലം സ്വദേശി കമലിന്റെ ഐഡി എന്നീ ചിത്രങ്ങളും പ്രദർശിപ്പിക്കും. വൈകുന്നേരം ആറിനാണ് പ്രദർശനങ്ങൾ.