ചേരാനല്ലൂർ: ചേരാനല്ലൂർ ചർച്ച് യുപി സ്കൂളിന്റെ 101-ാം വാർഷികം ആഘോഷിച്ചു. എൽദോസ് കുന്നപ്പിള്ളി എംഎൽഎ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. ജോയി ചക്യേത്ത് അധ്യക്ഷത വഹിച്ചു. ഫാ. വർഗീസ് ആലുക്കൽ അനുഗ്രഹപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് മെന്പർ ജാൻസി ജോർജ്, ബ്ലോക്ക് മെന്പർ എം.പി.പ്രകാശ്, പഞ്ചായത്ത് മെന്പർമാരായ സാനി ജോർജ്, മിനി ജോസ്, വിനി പൗലോസ്, സി.പി. സാജൻ, ഫാ. സുബിൻ പാറയ്ക്കൽ, എ.എം. അയിഷ, കെ.വി. ഉണ്ണികൃഷ്ണൻ, സിസ്റ്റർ സൗമ്യ, സജി പോൾ, മിനി സെബാസ്റ്റ്യൻ, മാസ്റ്റർ ജേക്കബ് വർഗീസ്, കുമാരി ശാന്ത, ടി.കെ. ആനീസ് എന്നിവർ പ്രസംഗിച്ചു.