നെടുമ്പാശേരി: പാറക്കടവ് സർവീസ് സഹകരണ ബാങ്കിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്മാർട്ട് ജൈവ പച്ചക്കറി കൃഷി ഗ്രൂപ്പിന്റെ മൂന്നാം ഘട്ട നടീൽ ഉത്സവം പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീന സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ്് എം.കെ. പ്രകാശൻ അധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് സി.എൻ. മോഹനൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം സി.എസ്. രാധാകൃഷ്ണൻ, സംഗീത സുരേന്ദ്രൻ, ജിഷ ശ്യാം, റീന രാജൻ, ജി. ഗോകുൽ ദേവ്, യമുന ബാബു, ബേബി ഗോപാലൻ, പി.ആർ. രാജേന്ദ്രൻ, തങ്കമ്മ രാജപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു.