കാസർഗോഡ്: മഞ്ചേശ്വരം നിയമസഭ മണ്ഡലത്തിലെ വിദ്യാലയങ്ങളിൽ പി.ബി.അബ്ദുൾ റസാഖ് എംഎൽഎയുടെ പ്രത്യേക ആസ്തിവികസന ഫണ്ടിൽ നിന്ന് 14 വിദ്യാലയങ്ങൾക്കു കന്പ്യൂട്ടർ വാങ്ങുന്നതിന് ആകെ 14,42,410 രൂപ അനുവദിച്ചു. ജിഎച്ച്എസ്എസ് അംഗടിമൊഗർ, ജിഎച്ച്എസ്എസ് ബങ്കര മഞ്ചേശ്വരം, ജിവിഎച്ച്എസ്എസ് ഹേരൂർ മേപ്പിരി, ജിഎച്ച്എസ് ഉദ്യാവർ, എയുപിഎസ് കുരുഡപദവ്, എഎൽപിഎസ് ബായാർ, എഎൽപിഎസ് പെർള, ജിഎൽപിഎസ് ഉദ്യാവർ, ജിഎച്ച്എസ്എസ് പഡ്രെ, എസ്എസ്എച്ച്എസ്എസ് കാട്ടുകുക്കെ, എഎൽപിഎസ് ബായാർപെരോടി, എഎൽപിഎസ് ബാഡൂർ പദവ്, ജിഎച്ച്എസ്എസ് പൈവളിഗെ, ജിഎച്ച്എസ്എസ് കുഞ്ചത്തൂർ എന്നീ സ്കൂളുകൾക്കാണ് കന്പ്യൂട്ടറുകൾ അനുവദിച്ചത്. പദ്ധതികൾക്കു ജില്ലാ കളക്ടർ കെ.ജീവൻബാബു ഭരണാനുമതി നൽകി.