ഭീമനടി: ഡെൽപ് പദ്ധതിയുടെ ഭാഗമായി ഭീമനടി ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിൽ 2016 ൽ വിതരണം ചെയ്തതും തുടർന്ന് കേടായതുമായ എൽഇഡി ബൾബുകൾ ഗുണഭോക്താക്കൾക്കു മാറ്റിക്കൊടുക്കും. കൂടാതെ ഡെൽപ് ഒന്നാംഘട്ടത്തിൽ എൽഇഡി ബൾബുകൾ ലഭിക്കാതിരുന്ന ഗുണഭോക്താക്കൾക്ക് രണ്ടു ബൾബുകൾ 120 രൂപ നിരക്കിൽ വിതരണം ചെയ്യുമെന്നും ഭീമനടി അസി. ഇലക്ട്രിക്കൽ സെക്ഷൻ എൻജിനിയർ അറിയിച്ചു.