തൃശൂർ: സെന്റ് തോമസ് കോളജ് റിസേർച്ച് കൗണ്‍സിലിന്റെ ആഭിമുഖ്യത്തിൽ റിസേർച്ച് സ്കോളേഴ്സ് മീറ്റ് സംഘടിപ്പിച്ചു. കോളജിലെ ഒന്‍പതു റിസേർച്ച് ഡിപ്പാർട്ടുമെന്റുകളിൽനിന്നായി 74 റിസേർച്ച് സ്കോളേഴ്സും 36 റിസേർച്ച് ഗൈഡുമാരും അധ്യാപകരും പങ്കെടുത്തു. അതിരൂപത സഹായമെത്രാനും കോളജ് മാനേജരുമായ മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. പി.ഒ. ജെൻസൻ അധ്യക്ഷനായി.
റിസേർച്ച് കൗണ്‍സിൽ കോ ഓർഡിനേറ്റർ ഡോ. ജോബി തോമസ്, ബർസാർ റവ. ഡോ. മാർട്ടിൻ കൊളന്പ്രത്ത്, വൈസ് പ്രിൻസിപ്പൽ ഡോ. തോമസ് പോൾ കാട്ടൂക്കാരൻ, ഡോ. ഇഗ്നേഷ്യസ് ആന്റണി, ഡോ. ആന്റോ തോമസ്, ഡോ. ഫ്രാൻസിസ് കാക്കശേരി, ഡോ. വി.എം. ചാക്കോ, ഡോ. ജോയ്സ് ജോസ്, ഡോ. പി.പി. ആന്റോ എന്നിവർ പ്രസംഗിച്ചു. കാലിക്കട്ട് സർവകലാശാല റിസേർച്ച് ഡയറക്ടർ ഡോ. എം. നാസർ, ഡോ. കെ.പി. മാണി, പ്രഫ. സാൻജോ ജോസ് എന്നിവർ ക്ലാസ് നയിച്ചു.