തൃശൂർ: വർഗീയതയുടെ മറവിലുണ്ടാകുന്ന ആക്രമണങ്ങളെ ചെറുക്കാൻ സാംസ്കാരിക ജാഗ്രത ആവശ്യമാണെന്നു സി.പി. നാരായണൻ എംപി. എൻജിഒ യൂണിയൻ 54-ാം ജില്ലാ സമ്മേളനം സാഹിത്യ അക്കാദമി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രസിഡന്റ് പി.എസ്. നാരായണൻകുട്ടി പതാക ഉയർത്തി. ജില്ലാ സെക്രട്ടറി പി.ആർ. രമേഷ്, ട്രഷറർ നന്ദകുമാർ, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ പി. ജോയ്, കെ.വി. പ്രഫുൽ, സിഐടിയു ജില്ലാ ട്രഷറർ കെ.കെ. രാമചന്ദ്രൻ, എഫ്എസ്ഇടിഎ ജില്ലാ പ്രസിഡന്റ് കെ.എം. മധുസൂദനൻ, കോണ്‍ഫെഡറേഷൻ ഓഫ് സെൻട്രൽ ഗവ. എംപ്ലോയീസ് ആൻഡ് വർക്കേഴ്സ് ജില്ലാ സെക്രട്ടറി വി. ഹരി എന്നിവർ പ്രസംഗിച്ചു.