+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​ല​ന്പ്രയിൽ പ്രാഥമിക വിദ്യാലയം: മ​ന്ത്രി​ക്ക് ക​ത്ത് ന​ല്കി

മ​ഞ്ചേ​രി: മ​ഞ്ചേ​രി എ​ല​ന്പ്ര​യി​ൽ പ്രാ​ഥ​മി​ക വി​ദ്യാ​ല​യം അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥി​ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ക​ത്ത്
എ​ല​ന്പ്രയിൽ പ്രാഥമിക വിദ്യാലയം: മ​ന്ത്രി​ക്ക്  ക​ത്ത് ന​ല്കി
മ​ഞ്ചേ​രി: മ​ഞ്ചേ​രി എ​ല​ന്പ്ര​യി​ൽ പ്രാ​ഥ​മി​ക വി​ദ്യാ​ല​യം അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥി​ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ക​ത്ത് ന​ൽ​കി.
സ്കൂൾ അ​നു​വ​ദി​ക്കണമെന്ന് ചൂ​ണ്ടി​ക്കാ​ട്ടി നാ​ട്ടു​കാ​ര​നാ​യ തേ​ന​ത്ത് മു​ഹ​മ്മ​ദ് ഫൈ​സി പ്ര​തി​പ​ക്ഷ നേ​താ​വി​നു ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക​ത്ത്. മ​ഞ്ചേ​രി ന​ഗ​ര​സ​ഭ​യി​ലെ എ​ല​ന്പ്ര​യി​ൽ മു​ന്നൂ​റോ​ളം കു​ടും​ബ​ങ്ങ​ളി​ലെ കു​ട്ടി​ക​ൾ കി​ലോ​മീ​റ്റ​റു​ക​ൾ താ​ണ്ടി​യാ​ണ് പ്രാ​ഥ​മി​ക വി​ദ്യാ​ല​യ​ങ്ങ​ളി​ലെ​ത്തു​ന്ന​ത്. സ്ഥ​ലം ല​ഭ്യ​മാ​ക്കി​യാ​ൽ സ്കൂ​ൾ ന​ൽ​കാ​മെ​ന്ന ഉ​റ​പ്പിൻമേ​ൽ 1985ൽ ​നാ​ട്ടു​കാ​ർ പി​രി​വെ​ടു​ത്ത് ഒ​രേ​ക്ക​ർ സ്ഥ​ലം വാ​ങ്ങി​യി​രു​ന്നു. എ​ന്നാ​ൽ സ്കൂ​ൾ അ​നു​വ​ദി​ച്ചി​ല്ല.
ഇ​ക്കാ​ര്യ​ം ചൂ​ണ്ടി​ക്കാ​ട്ടി എ​ല​ന്പ​്ര​യി​ൽ പ്രാ​ഥ​മി​ക വി​ദ്യാ​ല​യം സ്ഥാ​പി​ക്കാ​ൻ സ​ത്വ​ര ന​ട​പ​ടി​ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ ആ​വ​ശ്യം.
More in Malappuram :