പൂക്കോട്ടുംപാടം: പായംപാടം ഗവണ്മെന്റ് എൽപി സ്കൂളിന്റെ 86 ാം വാർഷികവും വിരമിക്കുന്ന അധ്യാപകൻ സി.അബ്ദുറഹിമാനു യാത്രയയപ്പും നല്കി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സുജാത ഉദ്ഘാടനം ചെയ്തു. വൈസ്പ്രസിഡന്റ് നൊട്ടത്ത് മുഹമ്മദ് അധ്യക്ഷനായിരുന്നു. ചെമ്മിണിക്കര ശ്രീധരൻ നായർ എൻഡോവ്മെന്റ് വിതരണം കാളികാവ് ബ്ലോക്ക് അംഗം എൻ.എ കരീം നിർവഹിച്ചു.
കെ.പി ശങ്കരൻ മാസ്റ്റർ എൻഡോവ്മെന്റ് വിതരണം അമരന്പലം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് ഗംഗാദേവി ശ്രീരാഗം നിവഹിച്ചു. പൂക്കോട്ടുംപാടം എഎസ്ഐ സത്യൻ മുഖ്യപ്രഭാഷണം നടത്തി. എം. കുഞ്ഞുമുഹമ്മദ്, ഡി.ടി മുഹമ്മദ്, എൻ. പ്രദീപ്, യു.വി അനുശ്രീ എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ കലാവിരുന്ന് അരങ്ങേറി.