+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മൊ​ത​ക്ക​ര തി​രു​മു​ഖ ദേ​വാ​ല​യ​ത്തി​ൽ പ്ര​ധാ​ന തി​രു​നാ​ൾ ഇ​ന്ന്

വെ​ള്ള​മു​ണ്ട: മൊ​ത​ക്ക​ര തി​രു​മു​ഖ ദേ​വാ​ല​യ​ത്തി​ൽ പ്ര​ധാ​ന തി​രു​നാ​ൾ ഇ​ന്ന് ന​ട​ക്കും. ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന​യ്ക്കും നൊ​വേ​ന​യ്ക്കും മാ​ന​ന്ത​വാ​ടി രൂ​പ​താ വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍
മൊ​ത​ക്ക​ര തി​രു​മു​ഖ ദേ​വാ​ല​യ​ത്തി​ൽ പ്ര​ധാ​ന തി​രു​നാ​ൾ ഇ​ന്ന്
വെ​ള്ള​മു​ണ്ട: മൊ​ത​ക്ക​ര തി​രു​മു​ഖ ദേ​വാ​ല​യ​ത്തി​ൽ പ്ര​ധാ​ന തി​രു​നാ​ൾ ഇ​ന്ന് ന​ട​ക്കും. ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന​യ്ക്കും നൊ​വേ​ന​യ്ക്കും മാ​ന​ന്ത​വാ​ടി രൂ​പ​താ വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. മാ​ത്യു മാ​ട​പ്പ​ള്ളി​ക്കു​ന്നേ​ൽ നേ​തൃ​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് മൊ​ത​ക്ക​ര ടൗ​ണി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം. തി​രു​നാ​ൾ സ​മാ​പ​ന ആ​ശി​ർ​വാ​ദ​വും പ്ര​സു​ദേ​ന്തി​മാ​രെ ആ​ദ​രി​ക്ക​ലും നേ​ർ​ച്ച​ഭ​ക്ഷ​ണ​വും ഉ​ണ്ടാ​യി​രി​ക്കും.
മാ​താ​പി​താ​ക്ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും കു​ട്ടി​ക​ളി​ൽ മേ​ലു​ള്ള അ​ധി​കാ​രം ന​ഷ്ട​പ്പെ​ടു​ന്നു​വെ​ന്ന് സി​ഡ​ബ്ല്യൂ​സി ചെ​യ​ർ​മാ​ൻ ഫാ. ​തോ​മ​സ് ജോ​സ​ഫ് തേ​ര​കം പ​റ​ഞ്ഞു.
മാ​താ​പി​താ​ക്ക​ളു​ടെ കൂ​ടു​ത​ൽ ശ്ര​ദ്ധ​യും ക​രു​ത​ലും മ​ക്ക​ളോ​ടൊ​പ്പ​മു​ണ്ടാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മൊ​ത​ക്ക​ര തി​രു​മു​ഖ ദേ​വാ​ല​യ ര​ജ​ത ജൂ​ബി​ലി സാം​സ്കാ​രി​ക സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
വെ​ള്ള​മു​ണ്ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ത​ങ്ക​മ​ണി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ക്രി​സ്തു​ദാ​സി​സ​ഭ ജ​ന​റാ​ൾ സി​സ്റ്റ​ർ ആ​ലീ​സ് ജൂ​ബി​ലി സ്മ​ര​ണി​ക ‘ഇ​ലു​മി​ന’ പ്ര​കാ​ശ​നം ചെ​യ്തു.
മൊ​ത​ക്ക​ര വി​കാ​രി ഫാ. ​ജ​സ്റ്റി​ൻ മു​ത്താ​നി​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മെ​ന്പ​ർ​മാ​രാ​യ ക​ല്യാ​ണി, വി.​യു. രാ​ജു, ലേ​ഖ പു​രു​ഷോ​ത്ത​മ​ൻ, കൈ​ക്കാ​ര​ൻ ഷാ​ജി ജേ​ക്ക​ബ്, ഷി​ബു മോ​ള​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.