+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മൂന്നുങ്കവയലിൽ മദ്യശാല: വാഹന പ്രചാരണജാഥ നടത്തി

അറക്കുളം: വിദേശമദ്യശാല മൂന്നുങ്കവയലിലേയ്ക്ക് മാറ്റിസ്‌ഥാപിക്കുന്നതിനെതിരെ മൂന്നുങ്കവയൽ പൗരസമിതിയുടെ നേതൃത്വത്തിൽ വാഹന പ്രചാരണ ജാഥ നടത്തി. സുപ്രീം കോടതിയുടെ നിർദേശ പ്രകാരം സംസ്‌ഥാന പാതയോരങ്ങളിൽ പ്രവർത്
മൂന്നുങ്കവയലിൽ മദ്യശാല: വാഹന പ്രചാരണജാഥ നടത്തി
അറക്കുളം: വിദേശമദ്യശാല മൂന്നുങ്കവയലിലേയ്ക്ക് മാറ്റിസ്‌ഥാപിക്കുന്നതിനെതിരെ മൂന്നുങ്കവയൽ പൗരസമിതിയുടെ നേതൃത്വത്തിൽ വാഹന പ്രചാരണ ജാഥ നടത്തി. സുപ്രീം കോടതിയുടെ നിർദേശ പ്രകാരം സംസ്‌ഥാന പാതയോരങ്ങളിൽ പ്രവർത്തിക്കുന്ന മദ്യശാലകൾ പാതയിൽ നിന്ന് 500 മീറ്റർ അകലത്തിലേയ്ക്ക് മാറ്റി സ്‌ഥാപിക്കണമെന്നതിന്റെ അടിസ്‌ഥാനത്തിൽ മൂലമറ്റം ടൗണിൽ പ്രവർത്തിക്കുന്ന മദ്യശാല മൂന്നുങ്കവയൽ ജംഗ്ഷനിലേക്ക് മാറ്റാനുള്ള ശ്രമത്തിനെതിരെയാണ് പൗരസമിതിയുടെ നേതൃത്വത്തിൽ വാഹന പ്രചാരണ ജാഥ നടത്തിയത്.

ജാഥ അറക്കുളം സെന്റ്് തോമസ് പള്ളി വികാരി ഫാ. ഇമ്മാനുവേൽ വരിക്കമാക്കൽ ഫ്ളാഗ് ഓഫ് ചെയ്തു. മൂന്നുങ്കവയലിൽ നിന്നാരംഭിച്ച ജാഥ മൂലമറ്റം ടൗൺ വഴി അറക്കുളത്തെത്തി മൂന്നുങ്കവയലിൽ അവസാനിച്ചു.