+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കരിങ്കുന്നം മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി

കരിങ്കുന്നം: പഞ്ചായത്തിന്റെയും ജെസിഐ കരിങ്കുന്നത്തിന്റെയും മുതലക്കോടം ഹോളിഫാമിലി ആശുപത്രിയുടെയും ആഭിമുഖ്യത്തിൽ സൗജന്യ മെഗാമെഡിക്കൽ ക്യാമ്പ് നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസുകുട്ടി കുര്യന്റെ അധ്
കരിങ്കുന്നം മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി
കരിങ്കുന്നം: പഞ്ചായത്തിന്റെയും ജെസിഐ കരിങ്കുന്നത്തിന്റെയും മുതലക്കോടം ഹോളിഫാമിലി ആശുപത്രിയുടെയും ആഭിമുഖ്യത്തിൽ സൗജന്യ മെഗാമെഡിക്കൽ ക്യാമ്പ് നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസുകുട്ടി കുര്യന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം പഞ്ചായത്ത് പ്രസിഡന്റ് ബീന ബിജു ഉദ്ഘാടനം ചെയ്തു. മുതലക്കോടം ഹോളിഫാമിലി ആശുപത്രി അസി. അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ഡോ.ആശമരിയ മുഖ്യപ്രഭാഷണം നടത്തി. ജെസിഐ അംഗങ്ങൾ ക്യാമ്പിന് നേതൃത്വം നൽകി. പഞ്ചായത്ത് മെംബർമാരായ ബെന്നി തോമസ്, പി.ജെ. ജോയി എന്നിവർ പ്രസംഗിച്ചു. ജെസിഐ കരിങ്കുന്നം പ്രസിഡന്റ് സ്റ്റെബി ചെറിയാക്കൽ സ്വാഗതവും പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോജി തോമസ് നന്ദിയും പറഞ്ഞു. ഡോ. ജോർജ് ചാക്കോ, ഡോ. ഫ്രാൻസിസ് മാത്യു, ഡോ. ജോളി ജോർജ്, ഡോ. ഗ്രേസ് എന്നിവർ രോഗികളെ പരിശോധിച്ചു.