+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നഗരസഭയിലെ അഴിമതിക്കെതിരേ22 നു സത്യാഗ്രഹം

തൊടുപുഴ: നഗരസഭയിൽ കെട്ടിട നിർമാണ അനുമതിക്കും കെട്ടിട നമ്പർ ലഭിക്കുന്നതിനും വൻതോതിൽ കൈക്കൂലി നൽകേണ്ട സാഹചര്യമുണ്ടായിരിക്കുകയാണെന്ന തൊടുപുഴ ആന്റി കറപ്ഷൻ മൂവ്മെന്റ് അംഗങ്ങൾ പത്രസമ്മേളനത്തിൽ ആരോപിച്ചു. കൈ
നഗരസഭയിലെ അഴിമതിക്കെതിരേ22 നു സത്യാഗ്രഹം
തൊടുപുഴ: നഗരസഭയിൽ കെട്ടിട നിർമാണ അനുമതിക്കും കെട്ടിട നമ്പർ ലഭിക്കുന്നതിനും വൻതോതിൽ കൈക്കൂലി നൽകേണ്ട സാഹചര്യമുണ്ടായിരിക്കുകയാണെന്ന തൊടുപുഴ ആന്റി കറപ്ഷൻ മൂവ്മെന്റ് അംഗങ്ങൾ പത്രസമ്മേളനത്തിൽ ആരോപിച്ചു. കൈക്കൂലി നല്കാത്ത ഒരാൾക്കു പോലും നഗരസഭയിൽ നിന്നും ഇത്തരത്തിലുള്ള സേവനം ലഭ്യമാകാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. കെട്ടിടം നിർമിക്കുന്നതിനായി നഗരസഭയിൽ സമർപ്പിക്കുന്ന പ്ലാനുകളിൽ ഉദ്യോഗസ്‌ഥർ ചമച്ചുണ്ടാക്കുന്ന അപകാതകളുടെ തോത് അനുസരിച്ചാണു കൈക്കൂലി ഈടാക്കുന്നത്.

വർഷങ്ങളായി ഈ രംഗത്ത് പ്രവർത്തിക്കുന്ന ആർക്കിടെക്്ടറ്റുകൾ സമർപ്പിക്കുന്ന പ്ലാനുകളിൽ പോലും അപാകതകൾ കണ്ടെത്തുകയാണ് ഉദ്യോഗസ്‌ഥരുടെ പതിവ് രീതി. പ്ലാൻ തയാറാക്കുന്ന ആർക്കിടെക്്റ്റുമാരുടെയും എൻജിനിയർമാരുടെയും ഓഫീസ് സ്റ്റാഫിൽ നിന്നും ഒരാൾ നഗരസഭ ജീവനക്കാരെ ഡീൽ ചെയ്തു കൈക്കൂലി നിശ്ചയിച്ചു ഓഫീസിനു പുറത്തുവച്ചാണു കൈക്കൂലി കൈമാറുന്നതെന്നും ആന്റി കറപ്്ഷൻ മൂവ്മെന്റ് അംഗങ്ങൾ പറഞ്ഞു. മൂന്നു വർഷം മുമ്പു തൊടുപുഴ സ്വദേശി മാപ്ലശേരിൽ എം.ജെ. സ്കറിയ ബാങ്കിൽ നിന്നും വായ്പയെടുത്തു കോലാനി– വെങ്ങല്ലൂർ ബൈപാസിൽ ഷോപ്പിംഗ് ബിൽഡിംഗും അതിനോടു ചേർന്നു വീടും നിർമിച്ചു.

നഗരസഭയുടെ അംഗീകാരത്തോടെ നിർമാണം പൂർത്തിയാക്കിയ കെട്ടിടത്തിനു കൈക്കൂലി നല്കാത്തതിന്റെ പേരിൽ അനുവദിച്ച ഒക്കുപ്പെൻസിയും കെട്ടിടനമ്പറും നഗരസഭ റദ്ദാക്കുകയും ചെയ്തു. ഇതിനെതുടർന്നു സ്കറിയ വിജിലൻസിനു നല്കിയ പരാതിയുടെ അടിസ്‌ഥാനത്തിൽ നാല് ജീവനക്കാരുടെ കൃതൃവിലോപം കണ്ടെത്തുകയും നടപടിക്കു ശിപാർശ ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇതോടൊപ്പം കെട്ടിട ഉടമയ്ക്കു നോട്ടീസ് നൽകി വിശദീകരണം കേൾക്കാതെ നിയമവിരുദ്ധമായി റദ്ദാക്കിയ കെട്ടിട നമ്പർ പുനഃസ്‌ഥാപിക്കാനും നിർദേശിച്ചിട്ടുണ്ട്. ഉദ്യോഗസ്‌ഥർ ഇത്തരം നടപടിയുടെ ഭാഗമായി കെട്ടിട ഉടമ 20 ലക്ഷം രൂപ പലിശയായി നല്കേണ്ട സാഹചര്യമാണുണ്ടായിരിക്കുന്നത്. ഒടുവിലായി കഴിഞ്ഞ ഒന്നിനു കെട്ടിട ഉടമയ്ക്കു നഗരസഭയിൽ നിന്നും നല്കിയ നോട്ടീസിൽ വീട് നിർമാണത്തിലെ ചട്ടവിരുദ്ധതയെക്കുറിച്ചാണു പറയുന്നത്. കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ ഒരിക്കൽ പോലും സൂചിപ്പിക്കാത്ത വിഷയമാണു വീട് നിർമാണത്തിലെ ചട്ടവിരുദ്ധത. അഴിമതിക്കാരായ ഉദ്യോഗസ്‌ഥർക്കു ഒത്താശ ചെയ്യുന്നതിനാലാണു ഭരണം നിയന്ത്രിക്കുന്ന കൗൺസിലർമാർ തയാറായിരിക്കുന്നതെന്നും ഇവർ ആരോപിച്ചു. നഗരസഭയിലെ ഉദ്യോഗസ്‌ഥരുടെ അഴിമതി അവസാനിപ്പിക്കണമെന്നും അവർക്കു ഒത്താശ ചെയ്യുന്ന നഗരസഭ ഭരണം തെറ്റുതിരുത്തണമെന്നും സ്കറിയായുടെ കെട്ടിട നമ്പറുകൾ ഉടനടി പുനഃസ്‌ഥാപിക്കണമെന്നും ആവശ്യപ്പെട്ടു 22നു രാവിലെ 10നു സ്കറിയായും കുടുംബവും മുൻസിപ്പൽ ഓഫീസിനു മുന്നിൽ സത്യാഗ്രഹം നടത്തും. പത്രസമ്മേളനത്തിൽ പി.എം. മാനുവൽ, എം.സി. മാത്യു, പി.ബി. രവീന്ദ്രനാഥ്, എൻ. ശിവരാമൻ, എം.ജെ. സ്കറിയ, എന്നിവർ പങ്കെടുത്തു.