ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന ജെല്ലിക്കെട്ടിന്റെ ഫസ്റ്റ്ലുക്ക് പുറത്തുവിട്ടു. കയറു പൊട്ടിച്ചോടുന്ന പോത്തിന്റെ ചിത്രമാണ് പോസ്റ്ററിലുള്ളത്. ആന്റണി വർഗീസ്, ചെമ്പൻ വിനോദ്, സാബു മോൻ എന്നിവരാണ് സിനിമയിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ.
എസ്. ഹരീഷിന്റെ മാവോയിസ്റ്റ് എന്ന നോവലിനെ ആസ്പദമാക്കിയാണ് സിനിമയൊരുങ്ങുന്നത്. എസ്. ഹരീഷ്, ആർ. ജയകുമാർ എന്നിവരാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഒ. തോമസ് പണിക്കറാണ് സിനിമ നിർമിക്കുന്നത്.
കയറ് പൊട്ടിച്ചോടുന്ന പോത്ത്; ജല്ലിക്കെട്ടിന്റെ ഫസ്റ്റ്ലുക്ക് എത്തി
11:56 AM Aug 19, 2019 | Deepika.com