ബളാൽ: കൊന്നക്കാട് ഗവ.എൽപി സ്കൂളിലെ പ്രധാനാധ്യാപികയും ബളാൽ ഗവ.ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപികയുമായിരുന്ന ത്രേസ്യാമ്മ ജോസഫ് ബളാൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിനു രണ്ട് ലാപ്ടോപ്പുകൾ സംഭാവന ചെയ്തു. സ്കൂൾ അസംബ്ലിയിൽ പിടിഎ പ്രസിഡന്റ് പി.ചന്ദ്രൻ അധ്യക്ഷത വഹിച്ചു.
സ്കൂൾ ലീഡർമാരായ കൃഷ്ണപ്രിയ, വി.എസ്.പി.ആൽബിൻ എന്നിവർ ത്രേസ്യാമ്മയിൽ നിന്നും കംപ്യൂട്ടർ ഏറ്റുവാങ്ങി.സ്കൂൾപ്രധാനാധ്യാപകൻ പി.ബാബുരാജൻ, സീനിയർ അസിസ്റ്റന്റ് സോജിൻ ജോർജ് എന്നിവർ പ്രസംഗിച്ചു.
സ്കൂൾ ലീഡർമാരായ കൃഷ്ണപ്രിയ, വി.എസ്.പി.ആൽബിൻ എന്നിവർ ത്രേസ്യാമ്മയിൽ നിന്നും കംപ്യൂട്ടർ ഏറ്റുവാങ്ങി.സ്കൂൾപ്രധാനാധ്യാപകൻ പി.ബാബുരാജൻ, സീനിയർ അസിസ്റ്റന്റ് സോജിൻ ജോർജ് എന്നിവർ പ്രസംഗിച്ചു.