കാസർഗോഡ്: രേഖകളില്ലാതെ മണൽ കടത്തുകയായിരുന്ന നാലു ടോറസ് ലോറികൾ പോലീസ് പിടികൂടി. ഇന്നലെ പുലർച്ചെയാണ് കാസർഗോഡ് സിഐ അബ്ദുൾറഹീമിന്റെ നേതൃത്വത്തിലുള്ള പോലീസ് വാഹനങ്ങൾ പിടിച്ചെടുത്തത്.
ഏരിയാൽ, അടുക്കത്തുബയൽ, കറന്തക്കാട് എന്നിവിടങ്ങളിൽ പോലീസ് നടത്തിയ വാഹനപരിശോധനക്കിടെയാണു മണൽക്കടത്ത് കണ്ടെത്തിയത്. ഡ്രൈവർമാരായ പയ്യന്നൂരിലെ കമലാക്ഷൻ(45), കണ്ണൂർ കൂടാളിയിലെ പ്രിയേഷ്(28), കോഴിക്കോട് തിരുവന്പാടിയിലെ അഫ്സൽ(28), കർണാടക ബെൽഗാമിലെ പക്കീരപ്പ(28) എന്നിവരെ അറസ്റ്റ് ചെയ്തു.