ബദിയഡുക്ക: പോലീസ് ചീഫിന്റെ നേതൃത്വത്തിൽ ബദിയഡുക്ക സ്റ്റേഷൻ പരിധിയിലെ പട്ടികജാതി,പട്ടികവർഗ കോളനികളിൽ സന്ദർശനം നടത്തി. ബദിയഡുക്ക ഗുരുസദനിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.എൻ.കൃഷ്ണ ഭട്ട് അധ്യക്ഷത വഹിച്ചു.
പോലീസ് ചീഫ് കെ.ജി.സൈമണ്‍ ഉദ്ഘാടനം ചെയ്തു. കുന്പഡാജെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആനന്ദ കെ.മൗവ്വാർ ,ബദിയഡുക്ക പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ അൻവർ ഓസോണ്‍,ശ്യാം പ്രസാദ് മാന്യ, എഎസ്എംഎസ്, ഡിവൈഎസ്പി ഹരിശ്ചന്ദ്ര നായിക്ക്, മാഹിൻ കേളോട്ട് എന്നിവർ പ്രസംഗിച്ചു.
വിദ്യാനഗർ സിഐ ബാബു പെരിങ്ങോത്ത് സ്വാഗതവും ബദിയഡുക്ക എസ്ഐ ദാമോദരൻ നന്ദിയും പറഞ്ഞു.
പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളിൽ നിന്നും ലഭിച്ച 165 പരാതികളിൽ 30 പരാതികൾ തീർപ്പാക്കി.
ബാക്കിയുള്ള അപേക്ഷകൾ ആരോഗ്യം,സിവിൽ സപ്ലൈസ്, റവന്യു ,കെഎസ്ഇബി, പട്ടിക ജാതി-പട്ടിക വർഗ വകുപ്പുകൾക്ക് തുടർ നടപടികൾക്കു കൈമാറുകയും ചെയ്തു.