നീലേശ്വരം: തയ്യൽ തൊഴിലാളികൾക്കു ലഭിക്കുന്ന ആയിരം രൂപ പെൻഷൻ മൂവായിരമായി ഉയർത്തണമെന്നു ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻ നീലേശ്വരം ഏരിയാ കണ്വൻഷൻ ആവശ്യപ്പെട്ടു. കൃഷ്ണപ്പിള്ള മന്ദിരത്തിൽ ജില്ലാ സെക്രട്ടറി കെ.വി.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
പി.വി.രാഘവൻ അധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി പ്രസന്നകുമാരി സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗം രാധാകൃഷ്ണൻ, കെ.സി.ലിഷ, സതീശൻ കടിഞ്ഞിമൂല എന്നിവർ പ്രസംഗിച്ചു.