നീലേശ്വരം: കേരള സ്റ്റേറ്റ് ബാർബർ ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ നീലേശ്വരത്ത് തൊഴിലാളികൾക്കായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ജനത കലാസമിതി ഹാളിൽ സംസ്ഥാന സെക്രട്ടറി എം.ഉമ്മർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് എം.പി.നാരായണൻ കുടുംബസുരക്ഷാ നിധിയേക്കുറിച്ച് വിശദീകരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ആർ.നടരാജൻ സംഘടന കാര്യങ്ങൾ വിശദീകരിച്ചു.