കരിവേടകം: മേരിപുരം സെന്റ് മേരീസ് എഎൽപി സ്കൂൾ 49-ാം വാർഷികം ആഘോഷിച്ചു. ഫാ.മനു ഉൗർപ്പൻകാട്ടിൽ ഒഎസ് ബി ഉദ്ഘാടനം നിർവഹിച്ചു. മാനേജർ ഫാ.മാത്യു വളവനാൽ അധ്യക്ഷത വഹിച്ചു .ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിസി പോൾ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ബ്രില്ല്യന്റ് തോമസ്, കരിവേടകം എയുപി സ്കൂൾ ഹെഡ്മിസ്ട്രസ് കെ.ഇ.മേരി, എംപിടിഎ പ്രസിഡന്റ് രമ്യ മക്കട്ടി, സ്കൂൾ ലീഡർ ബി.സ്വാതിക എന്നിവർ പ്രസംഗിച്ചു.
മുൻ പ്രധാനാധ്യാപകൻ പി.എം.മാത്യു പഠനം കലാ-കായിക രംഗങ്ങളിൽ മികവു പുലർത്തിയ കുട്ടികൾക്കുള്ള എൻഡോവ്മെന്റുകൾ വിതരണം ചെയ്തു. കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. അധ്യാപകരായ മോളി സെബാസ്റ്റ്യൻ, കെ.ജെ.മേരിക്കുട്ടി, ലയോണി ജേക്കബ്,ഷേർളി അഗസ്റ്റിൻ, എ.ഡൊമിനിക്, വർക്കി, പി.എ.ബിനോയി , ജിൻസി ജോസഫ്, സിന്ധു പ്രകാശ് എന്നിവർ നേതൃത്വം നൽകി. സ്റ്റാഫ് സെക്രട്ടറി പി.പി.ജോണ്സൻ സ്വാഗതവും പിടിഎ പ്രസിഡന്റ് സിബി പൊനന്പാതടത്തിൽ നന്ദിയും പറഞ്ഞു.