കാഞ്ഞങ്ങാട്: കളക്ടർ ചെയർമാനായുള്ള ജില്ലാതല പർച്ചേസിംഗ് കമ്മിറ്റി നിശ്ചയിച്ച തുകയ്ക്കു നിർദിഷ്ട കോട്ടച്ചേരി റെയിൽവേ മേൽപ്പാലത്തിനു സ്ഥലം വിട്ടു നൽകിയ ഉടമകളെ ആദരിച്ചു. കോട്ടച്ചേരി റെയിൽവേ മേൽപ്പാലം ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണു ചടങ്ങ് സംഘടിപ്പിച്ചത്.
കാഞ്ഞങ്ങാട് വ്യാപാരഭവനിൽ നടന്ന ചടങ്ങിൽ മേൽപ്പാലം ആക്ഷൻ കമ്മിറ്റി ചെയർമാൻ എച്ച്.ശിവദത്ത് അധ്യക്ഷത വഹിച്ചു. അജാനൂർ പഞ്ചായത്ത് പ്രസിഡന്റ് പി.ദാമോദരൻ ഉദ്ഘാടനം ചെയ്തു. ആക്ഷൻ കമ്മിറ്റി ജനറൽ കണ്‍വീനർ എ.ഹമീദ്ഹാജി മേൽപ്പാലം പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
അജാനൂർ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബഷീർ വെള്ളിക്കോത്ത്, കാഞ്ഞങ്ങാട് മുസ്ലിം യത്തീംഖാന പ്രസിഡന്റ് സി.കുഞ്ഞബ്ദുള്ള, ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ പി.അപ്പുക്കുട്ടൻ, വി.കമ്മാരൻ, എ.വി.രാമകൃഷ്ണൻ, കെ.കെ.വൽസലൻ, ടി.മുഹമ്മദ് അസ്ലം, സി.യൂസഫ്ഹാജി, പുത്തൂർ മുഹമ്മദ് കുഞ്ഞിഹാജി, സുറൂർ മൊയ്തുഹാജി, സി.മുഹമ്മദുകുഞ്ഞി, ഫാൻസി മുഹമ്മദുകുഞ്ഞി, റിട്ട. സ്റ്റേഷൻ മാസ്റ്റർ സി.ഹംസ, എം.എ.റഹ്മാൻ മുട്ടുന്തല, സുശീല രാജൻ എന്നിവർ പ്രസംഗിച്ചു. മേൽപ്പാലത്തിന്റെ തറക്കല്ലിടൽ ചടങ്ങ് വർണാഭമാക്കാൻ യോഗം തീരുമാനിച്ചു.