കാലിച്ചാമരം: ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ചൈത്രവാഹിനി കാലാക്ഷേത്രം. കരിന്തളം പാലിയേറ്റീവ് കെയർ സൊസൈറ്റിക്കു വേണ്ടി ഗാനമേള നടത്തിയ തുക സൊസൈറ്റിക്കു കൈമാറി. നിർധനരായ രോഗികളെ സഹായിക്കാൻ ചൈത്രവാഹാനി കാലക്ഷേത്രം ബിരിക്കുളം ഇതിനോടകം നിരവധി പരിപാടികൾ അവതരിപ്പിച്ചുകഴിഞ്ഞു.
ഓരോ പരിപാടിയിലും നിന്നു ലഭിക്കുന്ന തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു ഉപയോഗിക്കുന്നു. ബാനത്ത് 18ന് നടക്കുന്ന പരിപാടിയിൽ ലഭിക്കുന്ന തുക ഇരുവൃക്കകളും തകരാറിലായ പെണ്‍കുട്ടിയുടെ ചികിത്സാ ചെലവിലേക്കായി നൽകുമെന്നു കലാക്ഷേത്രം മാനേജർ വി.കെ.വിനോദ്കുമാർ പറഞ്ഞു.