+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാന്തിപ്പാറ സ്കൂളിൽ പെൺകുട്ടികൾക്ക്സ്വയം പ്രതിരോധ പരിശീലനം

രാജാക്കാട്: കാന്തിപ്പാറ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിൽ സ്ത്രീസുരക്ഷ പദ്ധതിയുടെ ഭാഗമായി ശാന്തൻപാറ ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ പെൺകുട്ടികൾക്കായി നടത്തിയ സ്വയം പ്രതിരോധ പരിശീലന പരിപാടി ശാന്തൻപാറ എ
കാന്തിപ്പാറ സ്കൂളിൽ പെൺകുട്ടികൾക്ക്സ്വയം പ്രതിരോധ പരിശീലനം
രാജാക്കാട്: കാന്തിപ്പാറ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിൽ സ്ത്രീസുരക്ഷ പദ്ധതിയുടെ ഭാഗമായി ശാന്തൻപാറ ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ പെൺകുട്ടികൾക്കായി നടത്തിയ സ്വയം പ്രതിരോധ പരിശീലന പരിപാടി ശാന്തൻപാറ എസ്ഐ കെ.വി. രാധാകൃഷ്ണൻ ഉദ്ഘാടനംചെയ്തു.

സമൂഹത്തിൽ സ്ത്രീകൾ നേരിടേണ്ടിവരുന്ന അതിക്രമങ്ങളെ എങ്ങനെ സ്വയം പ്രതിരോധിക്കാം, കായികമായും ഒപ്പം മാനസികമായും അക്രമികളെ എങ്ങനെ നേരിടാം എന്നിവയിൽ ഊന്നിയാണ് പരിശീലന പരിപാടി നടത്തിയത്. വനിതാ പോലീസ് ഉദ്യോഗസ്‌ഥരായ എം.എം. സബീന, വി.ആർ. രശ്മി എന്നിവർ പരിശീലന പരിപാടികൾക്ക് നേതൃത്വംനൽകി. സമ്മേളനത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് കരോളിൻ ജോസ്, സേനാപതി ഗ്രാമപഞ്ചായത്ത് മെമ്പർ ജെയിംസ് കൂനമ്മാക്കൽ, പിടിഎ പ്രസിഡന്റ് സാബു മരോട്ടിക്കൽ എന്നിവർ പ്രസംഗിച്ചു.