വിശാലിന്റെ കരിയറിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രമായ ആക്ഷന്റെ ഫസ്റ്റ്ലുക്ക് പുറത്ത്.
സി. സുന്ദര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തമന്നയും മലയാളി താരം ഐശ്വര്യ ലക്ഷ്മിയും ആണ് നായികമാരാകുന്നത്.
യോഗി ബാബു ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. തുര്‍ക്കിയും ഹൈദരാബാദും അസർബൈജാനുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ. കത്തി സണ്ടൈ എന്ന ചിത്രത്തിലാണ് ഇതിനു മുന്‍പ് തമന്നയും വിശാലും ഒന്നിച്ചഭിനയിച്ചത്.
ആക്ഷന്റെ ഫസ്റ്റ്ലുക്ക് പുറത്തിറങ്ങി
10:44 AM Aug 17, 2019 | Deepika.com