കരുവാരക്കുണ്ട്: ഉത്തരമേഖല ഹയർ സെക്കൻഡറി കായികമേളയിൽ നളന്ദയുടെ കുതിപ്പിൽ ജില്ലയ്ക്ക് ഒന്നാം സ്ഥാനം. പാണ്ടിക്കാട് ആർആർആർഎഫ് ഗ്രൗണ്ടിൽ നടന്ന പ്രൈവറ്റ് വിദ്യാർഥികളുടെ ഉത്തരമേഖല ഹയർ സെക്കൻഡറി കായിക മേളയിൽ മലപ്പുറം ജില്ലയെ ഒന്നാമതെത്തിച്ചത് കരുവാരക്കുണ്ട് നളന്ദ കോളജിലെ കായിക താരങ്ങൾ.
നാലു ജില്ലകൾ പങ്കെടുത്ത കായിക മേളയിൽ 140 പോയിന്റ് നേടിയാണ് ജില്ല ഒന്നാമതെത്തിയത്. 140 പോയിന്റും നളന്ദ കോളജിന്റെ വകയായിരുന്നു. പി.കെ.ആൽബി പെണ്‍കുട്ടികളുടെ വിഭാഗത്തിലും, കെ.ആർ.രാംകുമാർ ആണ്‍കുട്ടികളുടെ വിഭാഗത്തിലും വ്യക്തിഗത ചാന്പ്യന്മാരായി. വിദൂര വിദ്യാഭ്യാസ വിഭാഗം വിദ്യാർഥികളുടെ കായിക മേളയിൽ 104 പോയിന്റ് നേടി രണ്ടാം സ്ഥാനത്ത് എത്തിയ ജില്ലയ്ക്കു വേണ്ടി 48 പോയിന്റും നേടിയത് നളന്ദ കോളജാണ്. കോളജിലെ എംപി.സാഹിറ പെണ്‍കുട്ടികളുടെ വിഭാഗത്തിൽ വ്യക്തിഗത ചാന്പ്യനായി. ജില്ലാ കായിക മേളയിൽ തുടർച്ചയായി ആറാം തവണയാണ് നളന്ദ കോളജ് ചാന്പ്യന്മാരാവുന്നത്.