ജോജു ജോർജ്തമിഴിലേക്ക് അരങ്ങേറ്റം കുറിക്കുന്നു. ധനുഷിനെ നായകനാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ജോജുവിന്റെ അരങ്ങേറ്റം. ഹോളിവുഡ് താരം അൽ പാച്ചിനോയും സിനിമയിൽ അഭിനയിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിൽ ധനുഷിന്റെ നായികയാകുന്നത്. വൈ നോട്ട് സ്റ്റുഡിയോസിന്റെ ബാനറിൽ എസ്. ശശികാന്താണ് ചിത്രം നിർമിക്കുന്നത്. ലണ്ടൻ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം ഈ മാസം അവസാനം ആരംഭിക്കും.
ജോജു ജോർജ് തമിഴിലേക്ക്
10:29 AM Aug 16, 2019 | Deepika.com