കോഴിക്കോട് ചെറുവണ്ണൂരിൽ രക്ഷാപ്രവർത്തനത്തിനിടെ വെള്ളത്തിൽ വീണു മരിച്ച ലിനുവിന്റെ കുടുംബത്തിന് മോഹൻലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷൻ വീട് നിർമിച്ച് നൽകും. മോഹൻലാൽ മാതാപിതാക്കളുടെ പേരിൽ ആരംഭിച്ച ജീവകാരുണ്യ സംഘടനയാണ് വിശ്വശാന്തി ഫൗണ്ടേഷൻസ്.
വീട് നിർമിച്ച് നൽകുന്ന കാര്യം ലിനുവിന്റെ ബന്ധുക്കളെ അറിയിച്ചത് മേജർ രവിയാണ്. അടിയന്തര സഹായമായി ലിനുവിന്റെ അമ്മയ്ക്ക് ഒരു ലക്ഷം രൂപയും അദ്ദേഹം കൈമാറി.
ശനിയാഴ്ച്ച ചാലിയാർ പുഴ കരകവിഞ്ഞ് ഒറ്റപ്പെട്ടു പോയ സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുന്നതിനിടെയാണ് ലിനു വെള്ളത്തിൽ വീണത്. ഒരു ദിവസം നീണ്ട തെരച്ചിലിനൊടുവിലാണ് വെള്ളക്കെട്ടിൽ നിന്നും ലിനുവിന്റെ മൃതദേഹം കണ്ടെത്തിയത്.
വിശ്വശാന്തി ഫൗണ്ടേഷൻ ലിനുവിന് വീട് നിർമിച്ചു നൽകും
04:10 PM Aug 14, 2019 | Deepika.com