പെരിന്തൽമണ്ണ: പുത്തനങ്ങാടി സെന്റ് ജോസഫ്സ് ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ 14ാം വാർഷികവും (കൊയ്നോനിയ - 2017) മാഗസിൻ പ്രകാശനവും സമുചിതമായി ആഘോഷിച്ചു. രക്ഷിതാക്കളുടെയും അധ്യാപകരുടെയും കുട്ടികളുടെയും കലാപരിപാടികൾ സംഗമിച്ച കൊയ്നോനിയ (കൂട്ടായ്മ) വേറിട്ട അനുഭവമായിരുന്നു. സംസ്ഥാന, ജില്ലാതലങ്ങളിൽ സമ്മാനർഹമായ പരിപാടികളും അരങ്ങേറി. വൈസ്പ്രിൻസിപ്പൽ ഫാ.ഷിബു മണ്ണഞ്ചേരിൽ നേതൃത്വം നല്കി. സാഹിത്യകാരൻ മണന്പൂർ രാജൻ ബാബു വാർഷികം ഉദ്ഘാടനം ചെയ്തു. പ്രൊവിൻഷ്യൽ സുപ്പീരിയർ റവ.ഫാ.സജി മുതിരേന്തിക്കൽ അധ്യക്ഷതവഹിച്ചു. പ്രിൻസിപ്പൽ ഫാ.മനോജ് വെട്ടംതടത്തിൽ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. സെന്റ്മേരീസ് കോളജ് പ്രിൻസിപ്പൽ ഫാ.ജോസ് മാത്യുപാറയിൽ മാഗസിൻ (ജോസഫിറ്റ) പ്രകാശനം ചെയ്തു. അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ഒ.കേശവൻ, ജില്ലാ പഞ്ചായത്തംഗം ടി.കെ. റഷീദലി, എന്നിവർ പ്രസംഗിച്ചു.