മലപ്പുറം: കോഡൂർ ഒറ്റത്തറയിലെ ഗണ്ണേഴ്സ് എഫ്സി ക്ലബിന്റെ ആഭിമുഖ്യത്തിൽ വാർധക്യം വീണ്ടും ഒരു ബാല്യം എന്ന സന്ദേശവുമായി നാട്ടിലെ മുതിർന്നവർക്ക് വിനോദയാത്ര സംഘടിപ്പിച്ചു. വിനോദ സ്ഥലങ്ങളൊന്നും സന്ദർശിച്ചിട്ടില്ലാത്ത, പരസഹായം കൂടാതെ യാത്ര ചെയ്യാൻ കഴിയാത്തതു കാരണം വീടുകളിൽ ഒതുങ്ങികൂടുന്ന പ്രദേശത്തെ മുതിർന്നവരെയാണ് വിനോദയാത്രയിലേക്ക് തെരഞ്ഞെടുത്ത്.
മുതിർന്നവർ ഒത്തുകൂടി പഴയകാല ഓർമകൾ പങ്കുവച്ചപ്പോൾ വാർധക്യം യുവത്വത്തിലേക്ക് വഴിമാറി. മലന്പുഴ ഉദ്യാനം, ടിപ്പു സുൽത്താൻ കോട്ട ഉൾപ്പെടെ പാലക്കാട് ജില്ലയിലെ വിവിധ സ്ഥലങ്ങളിലേക്കാണ് യാത്ര സംഘടിപ്പിച്ചത്. വിനോദയാത്രയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്തംഗം എം.കെ മുഹ്സിൻ ഫ്ലാഗ് ഓഫ് ചെയ്യ്തു. ക്ലബ് പ്രസിഡന്റ് ഇർഷാദ് പാട്ടുപാറ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗം മുഹമ്മദ് മച്ചിങ്ങൽ, ക്ലബ് ഭാരവാഹികളായ സിറാജ് പാട്ടുപാറ, മൻസൂർ പൂവല്ലൂർ തുടങ്ങിയവർ പ്രസംഗിച്ചു. ടി. ആരിഫലി, നജ്മുദീൻ ആലുങ്ങൽ, എസ്. അബ്ദുൾ റഫീഖ്, പി. അൻവർ, പി. റാഫി, വി.ടി. സുഫൈൽ, പി. ലത്തീഫ്, പി. റഹീസ് തുടങ്ങിയവർ നേതൃത്വം നൽകി.