മഞ്ചേരി: നഗരത്തിലും പരിസര പ്രദേശങ്ങളിലും വർധിച്ചു വരുന്ന അനധികൃത വഴി വാണിഭങ്ങൾക്കെതിരേ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മഞ്ചേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മഞ്ചേരിയിൽ പ്രതിഷേധ തെരുവു കച്ചവടം സംഘടിപ്പിച്ചു. സീതിഹാജി മെമ്മോറിയൽ ബസ് സ്റ്റാൻഡ് പരിസരത്ത് മുപ്പതോളം താത്കാലിക സ്റ്റാളുകൾ കെട്ടിയായിരുന്നു തെരുവു വ്യാപാരം.
പച്ചക്കറി, പഴവർഗങ്ങൾ, മണ്‍പാത്രങ്ങൾ, വസ്ത്രങ്ങൾ, ഇമിറ്റേഷൻ ആഭരണങ്ങൾ, സുഗന്ധദ്രവ്യങ്ങൾ, മത്സ്യം, സൗന്ദര്യ വർധക വസ്തുക്കൾ, എൽഇഡി ബൾബുകൾ, സ്കൂൾ ബാഗുകൾ, ചെരുപ്പുകൾ തുടങ്ങി വിവിധ ഉത്പ്പന്നങ്ങൾ കുറഞ്ഞ വിലയിൽ സ്റ്റാളുകളിൽ വിൽപ്പന നടത്തിയായിരുന്നു പ്രതിഷേധം. വൻ കെട്ടിട വാടകയും നികുതി നൽകി നിയമപരമായ രീതിയിൽ കച്ചവടം നടത്തുന്ന വ്യാപാരികളുടെ നട്ടെല്ലൊടിക്കുന്ന അനധികൃത തെരുവു കച്ചവടക്കാർക്കെതിരേ നടപടി അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാകാത്തപക്ഷം ശക്തമായ സമര പരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത സംസ്ഥാന പ്രസിഡന്റ് കെ ഹസൻ കോയ പറഞ്ഞു. യുപിഎ സർക്കാർ കൊണ്ടുവന്ന നിയമ പ്രകാരം തെരുവു കച്ചവടക്കാരെ പുനരധിവസിപ്പിക്കണമെന്നും അല്ലാത്ത വഴി വാണിഭക്കാരെ പൂർണമായി ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മഞ്ചേരിയിലെ സമരം സംസ്ഥാന വ്യാപകമായി നടപ്പക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇ.കെ.എം ഹനീഫ ഹാജി അധ്യക്ഷത വഹിച്ചു.
ജില്ലാ പ്രസിഡന്റ്് ഇ.കെ ചെറി, യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ്് ബാബു കാരാശേരി, മുഹമ്മദ്കുട്ടി റാബിയ, പ്രമോദ് അരിയല്ലൂർ, മാനു ഹാജി, സലീം അപ്സര, നാസർ മേലാക്കം, ഇ.കെ മൊയ്തീൻകുട്ടി, ഷാഫി പി.വി.എം, അശോക് കുമാർ, കെ.ജബാർ എന്നിവർ പ്രസംഗിച്ചു.