പൂക്കോട്ടുംപാടം: എൽഡിഎഫ് നിലന്പൂർ മണ്ഡലം പ്രചാരണ ജാഥക്ക് സമാപനമായി. തിങ്കളാഴ്ച മൂത്തേടത്ത് ജനതാദൾ എസ് ദേശീയ സെക്രട്ടറി എ. നീലലോഹിതദാസൻ നാടാർ ഉദ്ഘാടനം ചെയ്ത ജാഥയാണ് മണ്ഡലത്തിൽ പ്രചാരണം നടത്തിയത്. ചൊവ്വാഴ്ച പൂക്കോട്ടുംപാടത്തുനിന്നു ആരംഭിച്ച ജാഥക്ക് ചുള്ളിയോട്, കരുളായി, വഴിക്കടവ് നാരോക്കാവ്, പള്ളിപ്പടി, ഉപ്പട, ചുങ്കത്തറ, ചന്തക്കുന്ന് എന്നിവിടങ്ങളിൽ സ്വീകരണം ഒരുക്കിയിരുന്നു. നിലന്പൂർ ചക്കാലക്കുത്തിൽ സമാപിച്ചു. വിവിധ കേന്ദ്രങ്ങളിൽ ജാഥാ ക്യാപ്റ്റൻ ഇ. പദ്മാക്ഷൻ, വൈസ്ക്യാപ്റ്റൻ കെ.മനോജ്, ജാഥാംഗങ്ങളായ കക്കാടൻ റഹീം, മാത്യു കാരാംവേലിൽ, എം.എ വിറ്റാജ്, കെ.പി പീറ്റർ, ആലിസ്മാത്യു, എരഞ്ഞിക്കൽ ഇസ്മയിൽ, പി.ടി ഉമ്മർ, പി. ശിവാത്മജൻ, പി.ടി മോഹൻ ദാസ്, ഇ.പി കുട്ട്യാപ്പ തുടങ്ങിയവർ പ്രസംഗിച്ചു.