പെരിന്തൽമണ്ണ: ജീവനം ശുചിത്വ പദ്ധതിയിൽ ചേർന്നവർക്ക് ആകർഷകമായ ശുചിത്വ സമ്മാനങ്ങളുമായി പെരിന്തൽമണ്ണ നഗരസഭ. ജീവനം ശുചിത്വ സുന്ദര ജൈവ നഗരം പദ്ധതിയുടെ ഭാഗമായി നഗരസഭയിൽ നടപ്പാക്കുന്ന സന്പൂർണ മാലിന്യ സംസ്കരണ പദ്ധതിയിൽ ചേർന്നവർക്കാണ് സമ്മാനങ്ങൾ നൽകുന്നത്.
ജീവനം പദ്ധതി ആരംഭിച്ച ആദ്യഘട്ട 12 വാർഡുകളിൽ ശുചിതാകാർഡ് എടുത്ത് പദ്ധതിയിൽ അംഗമായവർക്കാണ് സമ്മാന പദ്ധതി. ശുചിത്വ പദ്ധതിയിൽ ചേർന്ന വീടുകളിൽ യൂസർഫീ സ്വരൂപിക്കുന്ന ഘട്ടത്തിൽ ഓരോ വീടുകൾക്കും ജീവനം സൂപ്പർവൈസർമാർ സമ്മാനകൂപ്പണ്‍ നൽകും മാർച്ച് മാസത്തിൽ നറുക്കെടുപ്പ് നടത്തി ഒന്നാം സ്ഥാനം ലഭിക്കുന്നവർക്ക് ഒരു പവൻ സ്വർണനാണയവും രണ്ടാം സ്ഥാനത്തിനു അരപവൻ സ്വർണ നാണയവും മൂന്നാം സ്ഥാനത്തിനു ഡിന്നർ സെറ്റും നൽകും. പ്രോത്സാഹന സമ്മാനങ്ങളും ഉണ്ടായിരിക്കും.
ജീവനം ശുചിത്വ പദ്ധതിയെ കൂടുതൽ ജനകീയവത്കരിക്കുന്നതിന്റെ ഭാഗമായാണ് സമ്മാന പദ്ധതി. നഗരസഭാ കൗണ്‍സിൽ ഹാളിൽ ചേർന്ന ശുചിത്വ കൗണ്‍സിലിലാണ് ചെയർമാൻ എം.മുഹമ്മദ് സലീം ശുചിത്വ സമ്മാന പദ്ധതി പ്രഖ്യാപിച്ചത്.
പ്ലാസ്റ്റിക് സഞ്ചികളുടെ അമിത ഉപയോഗം തടയുന്നതിനു വീടുകളിൽ സൗജന്യമായി സഞ്ചികൾ നൽകാനും തീരുമാനമായി. നഗരസഭ സ്പോണ്സർഷിപ്പോടെയാണ് സഞ്ചികൾ നൽകുന്നത്.
സഞ്ചികൾ ജീവനം സൂപ്പർവൈസർമാർ വീടുകളിലെത്തിക്കും. സഞ്ചിയുടെയും സമ്മാനക്കൂപ്പണുകളുടെയും വിതരണോദ്ഘാടനം നഗരസഭാധ്യക്ഷൻ എം. മുഹമ്മദ് സലീം ജീവനം സൂപ്പർവൈസർ യു.പിആയിഷക്ക് നൽകി നിർവഹിച്ചു. മാർച്ച് മാസത്തിൽ 12 വാർഡുകളിലെ ആദ്യഘട്ട ശുചിത്വ ദൗത്യം പൂർത്തീകരിക്കുന്നതിനും കൂടുതൽ ജനങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കുന്നതിനും കൗണ്‍സിൽ തീരുമാനിച്ചു.
നഗരസഭാ ഉപാധ്യക്ഷ നിഷി അനിൽ രാജ് അധ്യക്ഷത വഹിച്ചു .
സ്ഥിരം സമിതി അധ്യക്ഷന്മാരായ പത്തത്ത് ആരിഫ്, എ.രതി കൗണ്‍സിലർമാരായ ജംനാബിൻത്, ഹന്ന, ലക്ഷ്മി കൃഷ്ണൻ, റജീന ഷൈജൽ, നാസർകുട്ടി, നസീറ, മൈമൂന, ഹുസൈന നാസർ, ഇ.പി. അരുണ്‍, അലീന മറിയം, ഹെൽത്ത് ഇൻസ്പെക്ടർ ടി. കുഞ്ഞിമുഹമ്മദ്, ഓവർസിയർ സി.പി ബൈജു തുടങ്ങിയവർ പ്രസംഗിച്ചു.