+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പോ​ളി​ടെ​ക്നി​ക്കി​ലെ സം​ഘ​ർ​ഷം: കു​റ്റ​ക്കാ​രെ പു​റ​ത്താ​ക്ക​ണമെന്ന് എം​എ​സ്എ​ഫ്

പെ​രി​ന്ത​ൽ​മ​ണ്ണ: അ​ങ്ങാ​ടി​പ്പു​റം പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ൽ വി​ദ്യാ​ർ​ഥി​യെ​യും മാ​താ​വി​നെ​യും അ​ക്ര​മി​ച്ച എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രെ കോ​ള​ജി​ൽ നി​ന്നു പു​റ​ത്താ​ക്ക​ണ​മെ​ന്ന് പെ​രി​ന്ത​ൽ​മ​ണ
പോ​ളി​ടെ​ക്നി​ക്കി​ലെ സം​ഘ​ർ​ഷം: കു​റ്റ​ക്കാ​രെ  പു​റ​ത്താ​ക്ക​ണമെന്ന് എം​എ​സ്എ​ഫ്
പെ​രി​ന്ത​ൽ​മ​ണ്ണ: അ​ങ്ങാ​ടി​പ്പു​റം പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ൽ വി​ദ്യാ​ർ​ഥി​യെ​യും മാ​താ​വി​നെ​യും അ​ക്ര​മി​ച്ച എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രെ കോ​ള​ജി​ൽ നി​ന്നു പു​റ​ത്താ​ക്ക​ണ​മെ​ന്ന് പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ഡ​ലം എം​എ​സ്എ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു.
കാ​ന്പ​സു​ക​ളി​ലെ സ​മാ​ധാ​നാ​ന്ത​രീ​ക്ഷം ത​ക​ർ​ത്ത് വി​ദ്യാ​ർ​ഥി​ക​ളി​ൽ ഭീ​തി വ​ള​ർ​ത്തി സം​ഘ​ട​നാ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന എ​സ്എ​ഫ്ഐ കാ​ന്പ​സു​ക​ളി​ലെ ഫാ​സി​സ്റ്റ് സം​ഘ​ട​ന​യാ​ണെ​ന്നും ജ​നാ​ധി​പ​ത്യ മൂ​ല്യ​ങ്ങ​ൾ അ​ട്ടി​മ​റി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളി​ൽ നി​ന്നു എ​സ്എ​ഫ്ഐ പിന്മാ​റി​യി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ തി​രി​ച്ച​ടി​ക്കാ​ൻ എം​എ​സ്എ​ഫ് നി​ർ​ബ​ന്ധി​ത​മാ​വു​മെ​ന്നും നേ​താ​ക്ക​ൾ സൂ​ചി​പ്പി​ച്ചു. എം​എ​സ്എ​ഫ് സം​സ്ഥാ​ന വിം​ഗ് ക​ണ്‍​വീ​ന​ർ റ​ഷീ​ദ് മേ​ലാ​റ്റൂ​ർ, ജി​ല്ലാ വിം​ഗ് ക​ണ്‍​വീ​ന​ർ സ​ലാം മ​ണ​ലാ​യ, ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ശം​സീ​ർ മേ​ലേ​തി​ൽ, മു​ബാ​റ​ക് മ​ല​യി​ൽ, പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് ശാ​ഫി ചു​ങ്ക​ത്ത് എ​ന്നി​വ​ർ സം​യു​ക്ത പ്ര​സ്താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
More in Malappuram :