കൽപ്പറ്റ: സെക്യൂരിറ്റി ജീവനക്കാർക്ക് ശന്പളം നൽകാത്തതിലും പിടിച്ചുവച്ച പിഎഫ് വിഹിതം ഓഫീസിൽ അടയ്ക്കാത്തതിലും ബോണസ് നൽകാത്തതിലും പ്രതിഷേധിച്ച് മഹീന്ദ്ര സെക്യൂരിറ്റി ഏജൻസി ഓഫീസിലേക്ക് തൊഴിലാളികൾ മാർച്ചും ധർണയും നടത്തി. സെക്യൂരിറ്റി എംപ്ലോയീസ് ഫെഡറേഷൻ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ടി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി. പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു. സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി കെ. രാജപ്പൻ, സി.വി. ഉണ്ണികൃഷ്ണൻ, റാബിയ, ടി. ശങ്കരൻ, സി. ഗ്രേസി ഏബ്രഹാം, സെയ്ത്, കൃഷ്ണൻ കുട്ടി, ഗിരീഷ്, പി.സി. ഹരിദാസൻ എന്നിവർ പ്രസംഗിച്ചു.