മാനന്തവാടി: ഇ. അഹമ്മദിന് ജനമനസിൽ ലഭിച്ച സ്ഥാനം എന്നും നിലനിൽക്കുമെന്നും പോരാട്ടങ്ങളുടെ നടുക്കളത്തിൽ വെച്ചാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയതെന്നും മുസ്ലീം ലീഗ് അഖിലേന്ത്യ ട്രഷറർ പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ദമാം കെഎംസിസി വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാനന്തവാടി ടൗണ് ഹാളിൽ സംഘടിപ്പിച്ച പുരസ്കാരവിതരണം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മൗലികാവകാശങ്ങൾപോലും ഹനിക്കപ്പെട്ടത് ഭരണകൂടത്തിന്റെ ഫാസിസറ്റ് സ്വഭാവമാണ് കാണിക്കുന്നത്. ഇ. അഹമ്മദിന്റെ ജീവിതം നാടിന് വേണ്ടിയുള്ള സമർപ്പണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇ. അഹമ്മദ് അനുസ്മരണവും ആരോഗ്യ പദ്ധതി പ്രഖ്യാപനവും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. മൂന്ന്് ബൈത്തുറഹ്മ വീടുകൾ, കിഡ്നി, കാൻസർ രോഗികൾക്കുള്ള ചികിത്സാ സഹായം, അവശത അനുഭവിക്കുന്ന 100 പേർക്ക് മാസാന്ത ആനുകൂല്യങ്ങൾ ഉൾപ്പെടെ 16.5 ലക്ഷം രൂപയാണ് ചടങ്ങിൽ വിതരണം ചെയ്തത്.
വിവിധമേഖലകളിൽ വൈദഗ്ധ്യം തെളിയിച്ച പി. ഹംസക്കുട്ടി നായ്ക്കട്ടി, വി.പി. അബൂബക്കർ ഹാജി പൊയിലൂർ എന്നിവർക്ക് പി.കെ. കുഞ്ഞാലിക്കുട്ടി ഉപഹാരം സമർപ്പിച്ചു.
മുസ്ലീം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി കെ.കെ. അഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു.
സി. മമ്മൂട്ടി എംഎൽഎ, ഇ. അഹമ്മദ് അനുസ്മരണ പ്രഭാഷണം നിർവഹിച്ചു. ബൈത്തുറഹ്്മ ഫണ്ട് കൈമാറ്റം കെഎംസിസി സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് കെ.ബി. മുഹമ്മദ് കുട്ടിയും, കിഡ്നി രോഗികൾക്കുള്ള സഹായവിതരണം കെഎംസിസി സൗദി കിഴക്കൻ പ്രവിശ്യ പ്രസിഡന്റ് ഖാദർ ചെങ്കളയും നിർവഹിച്ചു.
മാനന്തവാടി മുനിസിപ്പൽ ചെയർമാൻ വി.ആർ. പ്രവീജ്, പി.കെ. അസ്മത്ത്, എം.കെ. അബൂബക്കർ ഹാജി, പി.കെ. അബൂബക്കർ, പി.പി. അയ്യൂബ്, ജയന്തി രാജൻ, കണ്ണോളി മുഹമ്മദ്, പടയൻ മുഹമ്മദ്, കടവത്ത് മുഹമ്മദ്, പി. മുഹമ്മദ്, കെ. ഹാരിസ്, സി.കെ. ഹാരിഫ്, പ്രീതാരാമൻ, കേളോത്ത് അബ്ദുല്ല, സി. കുഞ്ഞബ്ദുല്ല, ലുക്മാനുൽ ഹകീം, ജാസർ പാലക്കൽ, പി.വി. കുഞ്ഞിമുഹമ്മദ്, വി. അസൈനാർ ഹാജി, ആമിന അവറാൻ കുഞ്ഞിമോയിൻ കാക്കിയ, നസീർ വാളാട്, കെഎംസിസി വയനാട് ജില്ലാ കമ്മിറ്റി പ്രസിഡന്റ് പ്രസിഡന്റ്് കെ.സി. അസീസ് കോറോം, കോ-ഓർഡിനേറ്റർ പി.വി.എസ്. മൂസ എന്നിവർ പ്രസംഗിച്ചു.