+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​ജ്ഞാ​ന​ശാ​ഖ​ക​ൾ ച​രി​ത്ര​പ​ഠ​ന​ത്തി​നും ഗ​വേ​ഷ​ണ​ത്തി​നും ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണം

പു​ൽ​പ്പ​ള്ളി: ച​രി​ത്ര നി​ർ​മി​തി​ക്ക് ല​ഭ്യ​മാ​യ എ​ല്ലാ വി​ജ്ഞാ​ന​ശാ​ഖ​ക​ളു​ടെ​യും സാ​ധ്യ​ത​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ച​രി​ത്രം പു​ന​ർ നി​ർ​മി​ക്കു​ക​യാ​ണ് ച​രി​ത്ര​വി​ദ്യാ​ർ​ഥി​ക​ളു​ടെ ധ​ർ​മം എ​ന്
വി​ജ്ഞാ​ന​ശാ​ഖ​ക​ൾ ച​രി​ത്ര​പ​ഠ​ന​ത്തി​നും  ഗ​വേ​ഷ​ണ​ത്തി​നും ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണം
പു​ൽ​പ്പ​ള്ളി: ച​രി​ത്ര നി​ർ​മി​തി​ക്ക് ല​ഭ്യ​മാ​യ എ​ല്ലാ വി​ജ്ഞാ​ന​ശാ​ഖ​ക​ളു​ടെ​യും സാ​ധ്യ​ത​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ച​രി​ത്രം പു​ന​ർ നി​ർ​മി​ക്കു​ക​യാ​ണ് ച​രി​ത്ര​വി​ദ്യാ​ർ​ഥി​ക​ളു​ടെ ധ​ർ​മം എ​ന്ന് കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല ച​രി​ത്ര വി​ഭാ​ഗം ​മുൻ മേ​ധാ​വി ഡോ. ​കെ. ഗോ​പാ​ല​ൻ​കു​ട്ടി അ​ഭി​പ്രാ​യ​പ്പെ​ട്ടു. പ​ഴ​ശി​രാ​ജാ കോ​ള​ജ്ച​രി​ത്ര വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ദ്വ​ദി​ന ച​രി​ത്ര ര​ച​നാ​ശി​ൽ​പ്പ​ശാ​ല​യു​ടെ സ​മാ​പ​ന​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഡോ. ​കെ.​എ​സ് മാ​ത്യു, ഡോ. ​പൗ​ളോ​മി മു​ഖ​ർ​ജി, ഡോ. ​ജെ​യി വ​ർ​ക്കി, ഡോ. ​കെ.​പി. രാ​ജേ​ഷ്,ഡോ. ​സ​തീ​ഷ് പാ​ല​ങ്കി, പ്ര​ഫ. പി.​ടി. ഹ​രി​ദാ​സ്, പ്ര​ഫ. ഹ​രീ​ന്ദ്ര​ൻ, സു​രേ​ന്ദ്ര​ൻ ചെ​റു​കോ​ട​ൻ, സി.​പി. അ​ബ്ദു​ൾ മ​ജീ​ദ് എ​ന്നി​വ​ർ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു.
ശി​ൽ​പ​ശാ​ല​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​എ.​ഒ. റോ​യി വി​ത​ര​ണം ചെ​യ്തു. സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ മു​ണ്ട​ക്ക​യം ഗോ​പി, ഡോ. ​പ്രി​യ, ഡോ. ​സി.​എ. അ​ന​സ്, ഡോ. ​ജോ​ഷി മാ​ത്യു, ഡോ. ​റാ​ണി എ​സ്. പി​ള്ള, പി.​കെ. ലി​സി, പി.​ജെ. അ​നി​ത, ബി​ബി​ൻ ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.