സുൽത്താൻ ബത്തേരി: അസംപ്ഷൻ യുപി സ്കൂൾ 66-ാം വാർഷികാഘോഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. സ്റ്റീഫൻ കോട്ടയ്ക്കൽ അധ്യക്ഷത വഹിച്ചു. വിരമിക്കുന്ന അധ്യാപികമാരായ അൽഫോൻസ ജോസഫ്, എം.ടി. ഫിലോമിന എന്നിവർക്കുള്ള യാത്രയയപ്പും ചടങ്ങിൽ നടന്നു. മുനിസിപ്പൽ ചെയർമാൻ സി.കെ. സഹദേവൻ അധ്യാപികമാരെ ആദരിച്ചു. ഹെഡ്മാസ്റ്റർ ജോണ്സണ് തൊഴുത്തുങ്കൽ സ്വാഗതം പറഞ്ഞു. സീനിയർ അസിസ്റ്റന്റ് ടി.ജെ. സെല്ലി റിപ്പോർട്ട് അവതരിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.എൽ. സാബു, എഇഒ എം.വി. മുരളീധരൻ, ത്രേസ്യാമ്മ ജോർജ്, ടിജി ചെറുതോട്ടിൽ, സിബിച്ചൻ കരിക്കേടം, എൻ.എം. വിജയൻ, സുനിൽ അഗസ്റ്റ്യൻ, മിനി ദേവസ്യ, ഗോകുൽ ലക്ഷ്മണ്, എൽഫോൻസ ജോസഫ്, എം.ടി. ഫിലോമിന എന്നിവർ പ്രസംഗിച്ചു.
മാരിവില്ല് കലാസന്ധ്യയിൽ വിദ്യാർഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ഒയിസ്ക അവാർഡ് ജേതാവ് തോമസ് സ്റ്റീഫനെ ആദരിച്ചു. എൽഐസിയുടെ 2000 ലിറ്റർ വാട്ടർ ടാങ്ക് ബ്രാഞ്ച് മാനേജർ പി.സി. ബാബു സ്കൂളിന് സമർപ്പിച്ചു.