+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡിസിഎൽ മൂലമറ്റം മേഖലാകേട്ടെഴുത്ത് – കൈയക്ഷര മത്സരം

മൂലമറ്റം: ഡിസിഎൽ മൂലമറ്റം മേഖലയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര മാതൃഭാഷാദിനാഘോഷത്തിന്റെ ഭാഗമായി 25 നു മലയാളം ശ്രേഷ്ഠഭാഷാ കേട്ടെഴുത്ത്–കൈയക്ഷര മത്സരം നടത്തും. രാവിലെ 9.30 നു സെന്റ് ജോർജ് യുപി സ്കൂളിൽ മത്
ഡിസിഎൽ മൂലമറ്റം മേഖലാകേട്ടെഴുത്ത് – കൈയക്ഷര മത്സരം
മൂലമറ്റം: ഡിസിഎൽ മൂലമറ്റം മേഖലയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര മാതൃഭാഷാദിനാഘോഷത്തിന്റെ ഭാഗമായി 25 നു മലയാളം ശ്രേഷ്ഠഭാഷാ കേട്ടെഴുത്ത്–കൈയക്ഷര മത്സരം നടത്തും. രാവിലെ 9.30 നു സെന്റ് ജോർജ് യുപി സ്കൂളിൽ മത്സരം ആരംഭിക്കും. കെജി, എൽപി, യുപി, എച്ച്എസ് തിരിച്ചു നടത്തുന്ന മത്സരത്തിൽ ഒരു വിഭാഗത്തിൽ ഒരു സ്കൂളിൽ നിന്നും എട്ടുപേർക്കുവരെ പങ്കെടുക്കാം.

ഓരോ വിഭാഗത്തിലെയും ഒന്ന്, രണ്ട്, മൂന്ന് സ്‌ഥാനക്കാർക്ക് മെമന്റോകളും പ്രശസ്തിപത്രങ്ങളും സമ്മാനിക്കും. പ്രോത്സാഹനസമ്മാനങ്ങളും ഉണ്ടായിരിക്കും. ഓവറോൾ നേടുന്ന സ്കൂളുകൾക്ക് എവർറോളിംഗ് ട്രോഫികൾ സമ്മാനിക്കും.

പങ്കെടുക്കാനാഗ്രഹിക്കുന്ന സ്കൂൾ ടീമുകൾ 18 നു മുമ്പായി പേര്, ക്ലാസ് എന്നിവ രേഖപ്പെടുത്തി ഹെഡ്മാസ്റ്ററുടെ സാക്ഷ്യപത്രം, രജിസ്ട്രേഷൻ ഫീസ് 20 രൂപ എന്നിവയോടൊപ്പം രജിസ്ട്രേഷൻ നടത്തണമെന്നു മേഖല ഓർഗനൈസർ റോയി ജെ. കല്ലറങ്ങാട്ട് അറിയിച്ചു. ഫോൺ: 9497279347.