+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മേത്തൊട്ടി പള്ളിയിൽ തിരുനാൾ

മേത്തൊട്ടി: സെന്റ് പോൾസ് പള്ളിയിൽ വിശുദ്ധ പൗലോസ് ശ്ലീഹായുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെ പരിശുദ്ധ കന്യകാമറിയത്തിന്റെയും തിരുനാൾ 17 മുതൽ 19 വരെ ആഘോഷിക്കും. 17 നു വൈകുന്നേരം അഞ്ചിനു വിശുദ്ധ കുർബാന, മാതാ
മേത്തൊട്ടി പള്ളിയിൽ തിരുനാൾ
മേത്തൊട്ടി: സെന്റ് പോൾസ് പള്ളിയിൽ വിശുദ്ധ പൗലോസ് ശ്ലീഹായുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെ പരിശുദ്ധ കന്യകാമറിയത്തിന്റെയും തിരുനാൾ 17 മുതൽ 19 വരെ ആഘോഷിക്കും. 17 നു വൈകുന്നേരം അഞ്ചിനു വിശുദ്ധ കുർബാന, മാതാവിന്റെ നൊവേന –ഫാ. മാത്യു ചന്ദ്രൻകുന്നേൽ, ആറിനു വീടുകളിലേക്ക് അമ്പെഴുന്നെള്ളിക്കൽ.

18 നു ഉച്ചകഴിഞ്ഞു 3.45 നു അമ്പുപ്രദക്ഷിണം പള്ളിയിലേക്ക്, നാലിനു കൊടിയേറ്റ്, തിരുസ്വരൂപ പ്രതിഷ്ഠ, വിശുദ്ധ കുർബാന –ഫാ. തോമസ് പുന്നയ്ക്കൽ, ആറിനു പൂമാല പന്തലിലേക്കു പ്രദക്ഷിണം.19 രാവിലെ 10 നു തിരുനാൾ കുർബാന, സന്ദേശം –ഫാ. സെബാസ്റ്റ്യൻ വലിയതാഴത്ത്, 12 നു ബസ്സ്റ്റാൻഡ് പന്തലിലേക്ക് പ്രദക്ഷിണം, ഒന്നിനു സ്നേഹവിരുന്ന് എന്നിവയാണ് പരിപാടികളെന്നു വികാരി ഫാ. ജോൺ കടവനും അസി. വികാരി ഫാ. ജോർജ് പീച്ചാണിക്കുന്നേലും അറിയിച്ചു