+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജില്ലയിൽ സമ്പൂർണ വൈദ്യുതികരണംതുടർനടപടികൾ ഭാഗികമെന്ന് അവലോകനം

തൊടുപുഴ: മാർച്ച് 31 നകം ജില്ല സമ്പൂർണ വൈദ്യുതീകരത്തിലേക്ക് എത്തുന്നതിനുളള തുടർനടപടികൾ ഭാഗികമെന്ന് മന്ത്രി എം.എം. മണിയുടെ നേതൃത്വത്തിൽ തൊടുപുഴ വൈദ്യുത ഭവനിൽ വിളിച്ചു ചേർത്ത അവലോകന യോഗത്തിൽ വിമർശനം. ജില
ജില്ലയിൽ സമ്പൂർണ വൈദ്യുതികരണംതുടർനടപടികൾ ഭാഗികമെന്ന് അവലോകനം
തൊടുപുഴ: മാർച്ച് 31 നകം ജില്ല സമ്പൂർണ വൈദ്യുതീകരത്തിലേക്ക് എത്തുന്നതിനുളള തുടർനടപടികൾ ഭാഗികമെന്ന് മന്ത്രി എം.എം. മണിയുടെ നേതൃത്വത്തിൽ തൊടുപുഴ വൈദ്യുത ഭവനിൽ വിളിച്ചു ചേർത്ത അവലോകന യോഗത്തിൽ വിമർശനം. ജില്ലയിൽ 295 ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസുകളാണ് ഉള്ളത്. ഇവയിൽ ഭൂരിഭാഗം സ്‌ഥലങ്ങളിലും വൈദ്യുതീകരണം 40 ശതമാനം പോലും എത്തിയിട്ടില്ല.

വണ്ടൻമേട്, അണക്കര, മറയൂർ, ചിത്തിരപുരം, രാജകുമാരി, എന്നിവിടങ്ങളിലാണ് മികച്ച പ്രവർത്തനം നടന്നതെന്ന് യോഗം വിലയിരുത്തി. അടുത്ത മാർച്ച് 31 ന് മുൻപായി കേരളത്തെ സമ്പൂർണ വൈദ്യുതീകരണത്തിലേത്തിക്കാനുള്ള നടപടികളുടെ ഭാഗമായാണ് യോഗം ചേർന്നത്. സമ്പൂർണ വൈദ്യുതീകരണത്തിന്റെ ഭാഗമായി ജില്ലയിൽ 9811 വീടുകൾക്കാണ് വൈദ്യുതി നൽകേണ്ടത്. ഇടുക്കി മണ്ഡലത്തിൽ 843, തൊടുപുഴയിൽ 658, ഉടുമ്പൻ ചോലയിൽ 1061, ദേവികുളത്ത് 6113, പീരുമേട് 1136 എന്നിങ്ങനെയാണ് വീടുകളിൽ വൈദ്യുതി നൽകാനുള്ളത്. എന്നാൽ ഭൂരിഭാഗം സ്‌ഥലങ്ങളിലും വൈദ്യുതി ലൈൻ വലിക്കലും പോസ്റ്റിടലും നടന്നിട്ടില്ല. വനത്തിലൂടെ വൈദ്യുതി ലൈൻ വലിക്കുന്നതിന് തടസങ്ങൾ നിലനിൽക്കുന്നതായും ഉദ്യോഗസ്‌ഥർ ചൂണ്ടിക്കാട്ടി. ഉടുമ്പൻചോല, പീരുമേട്, ദേവികുളം എന്നിവിടങ്ങളിൽ എംഎൽഎ ഫണ്ടും തദ്ദേശ സ്‌ഥാപനങ്ങളുടെ ഫണ്ടും ലഭിച്ചിട്ടുണ്ട്്. തൊടുപുഴ നമ്പർ രണ്ട് സെക്ഷനു കീഴിൽ പ്രവർത്തനം തൃപ്തികരമല്ലെന്ന് യോഗത്തിൽ വിമർശനം ഉയർന്നു. കരിമണ്ണൂർ, വണ്ണപ്പുറം മേഖലകളിൽ വനം കൂടുതലാണ്. ഇവിടെ വൈദ്യുതി ലൈൻ വലിക്കുന്നതിലുള്ള തടസം ഉദ്യോഗസ്‌ഥരുമായി ചേർന്ന് ചർച്ച ചെയ്ത് പരിഹരിക്കണം. ഇടുക്കി, പീരുമേട് മണ്ഡലത്തിൽ വൈദ്യുതീകരണം പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്‌ഥർ അറിയിച്ചു.

ഇതിനിടെ അപേക്ഷയുമായി എത്തുന്നവർക്കേ വൈദ്യുതി നൽകൂ എന്ന നിലപാട് ഉദ്യോഗസ്‌ഥർ സ്വീകരിക്കുന്നത് ശരിയല്ലെന്ന് മുതിർന്ന ഉദ്യോഗസ്‌ഥർ യോഗത്തിൽ വിമർശനമുന്നയിച്ചു. സമ്പൂർണ വൈദ്യുതീകരണത്തിൽ പണം മുഴുവൻ അടക്കുന്നവർക്ക് പരിഗണന നൽകും. ജില്ലയിലെ ആംഗൻ വാടികൾക്ക് വൈദ്യുതി കണക്ഷൻ സൗജന്യമായി നൽകാനാണ് ബോർഡിന്റെ തീരുമാനം.ഏറെ ദുർഘടമായ ഭൂപ്രദേശമുള്ള മറയൂർ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ മികച്ച പ്രകടനം കാഴ്ചവച്ചതായും യോഗത്തിൽ വിലയിരുത്തി.