+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെഎസ്ഇബിയുടെ അനാസ്‌ഥമൂലം അഗ്നിബാധ

തൊടുപുഴ: കെഎസ്ഇബിയുടെ അനാസ്‌ഥമൂലം വൻ അഗ്നിബാധ. വെങ്ങല്ലൂർ–മങ്ങാട്ടുകവല നാലുവരിപ്പാതയിലാണ് അഗ്നിബാധ ഉണ്ടായത്. സമീപത്തുള്ള പോസ്റ്റിൽ നിന്നും തീ ഉണ്ടായപ്പോൾ തന്നെ നാട്ടുകാർ കെഎസ്ഇബി ഉദ്യോഗസ്‌ഥരെ വിവരമറിയ
കെഎസ്ഇബിയുടെ അനാസ്‌ഥമൂലം അഗ്നിബാധ
തൊടുപുഴ: കെഎസ്ഇബിയുടെ അനാസ്‌ഥമൂലം വൻ അഗ്നിബാധ. വെങ്ങല്ലൂർ–മങ്ങാട്ടുകവല നാലുവരിപ്പാതയിലാണ് അഗ്നിബാധ ഉണ്ടായത്. സമീപത്തുള്ള പോസ്റ്റിൽ നിന്നും തീ ഉണ്ടായപ്പോൾ തന്നെ നാട്ടുകാർ കെഎസ്ഇബി ഉദ്യോഗസ്‌ഥരെ വിവരമറിയിച്ചിരുന്നു. എന്നാൽ തകരാർ പരിഹരിക്കുന്നതിനു ഉദ്യോഗസ്‌ഥർ തയാറായില്ല. സമീപത്തെ പുരയിടത്തിൽ സൂക്ഷിച്ചിരുന്ന കാരിക്കോട് ചീരാംപറമ്പിൽ ബിജുവിന്റെ നാലുലക്ഷത്തോളം വിലമതിക്കുന്ന തേക്കിൻ തടികളാണ് കത്തി നശിച്ചത്. ഫയർഫോഴ്സ് അറിയിച്ചിട്ടും വൈദ്യുതി ബന്ധം വിച്ഛേദിക്കാൻ അധികൃതർ തയാറായില്ല. ഫയർഫോഴ്സ് അധികൃതർ തീയണച്ചതിനു ശേഷമാണ് കെഎസ്ഇബി ഉദ്യോഗസ്‌ഥർ സ്‌ഥലത്തെത്തിയത്.