+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബെവ്കോയുടെ നിയമലംഘനങ്ങൾക്ക് ഉദ്യോഗസ്‌ഥർ കൂട്ടുനിൽക്കുന്നു:കെസിബിസി മദ്യവിരുദ്ധ സമിതി

പാലാ: ദേശീയ–സംസ്‌ഥാന പാതയോരങ്ങളിൽ മദ്യശാലകൾ പാടില്ലെന്ന സുപ്രീംകോടതി വിധിയുടെ മറവിൽ നിയമലംഘനം നടത്തി ജനവാസകേന്ദ്രങ്ങളിലോ പാർപ്പിടങ്ങളിലോ മദ്യശാലകൾ സ്‌ഥാപിക്കാൻ അധികാരികൾ ധൈര്യപ്പെട്ടാൽ പൊതുജനം ശക്‌തമാ
ബെവ്കോയുടെ നിയമലംഘനങ്ങൾക്ക് ഉദ്യോഗസ്‌ഥർ കൂട്ടുനിൽക്കുന്നു:കെസിബിസി മദ്യവിരുദ്ധ സമിതി
പാലാ: ദേശീയ–സംസ്‌ഥാന പാതയോരങ്ങളിൽ മദ്യശാലകൾ പാടില്ലെന്ന സുപ്രീംകോടതി വിധിയുടെ മറവിൽ നിയമലംഘനം നടത്തി ജനവാസകേന്ദ്രങ്ങളിലോ പാർപ്പിടങ്ങളിലോ മദ്യശാലകൾ സ്‌ഥാപിക്കാൻ അധികാരികൾ ധൈര്യപ്പെട്ടാൽ പൊതുജനം ശക്‌തമായി ചെറുക്കുമെന്നും ബെവ്കോയുടെ നിയമലംഘനങ്ങൾക്ക് എക്സൈസ് ഉദ്യോഗസ്‌ഥർ കൂട്ടുനിൽക്കുകയാണെന്നും കെസിബിസി മദ്യവിരുദ്ധസമിതി സംസ്‌ഥാന സെക്രട്ടറി പ്രസാദ് കുരുവിള പറഞ്ഞു. കെസിബിസി മദ്യവിരുദ്ധ സമിതി പാലാ രൂപത കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മരങ്ങാട്ടുപിള്ളിയിൽനിന്നു തുടക്കം കുറിച്ച ജനജാഗ്രത യാത്ര ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു പ്രസാദ് കുരുവിള.

ഇന്നലത്തെ യാത്രയുടെ സമാപന സമ്മേളനം കടുത്തുരുത്തിയിൽ രൂപത ഡറക്ടർ ഫാ. മാത്യു പുതിയിടത്ത് ഉദ്ഘാടനം ചെയ്തു. കള്ള്–ബീയർ–വൈനുകളെ മദ്യമായി കണക്കാക്കരുതെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുന്ന സംസ്‌ഥാന സർക്കാരിന്റെ സമീപനം പ്രതിഷേധാർഹമാണെന്ന് ഫാ. മാത്യു പുതിയിടത്ത് പറഞ്ഞു.