+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വില്ലേജ് ഓഫീസ് പടിക്കൽപ്രതിഷേധ സദസ് നടത്തി

ഉപ്പുതറ: ടോയ്ലറ്റ് നിർമിക്കുന്നത് തടഞ്ഞ റവന്യൂ അധികൃതരുടെ നടപടിക്കെതിരെ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ഉപ്പുതറ വില്ലേജ് ഓഫീസ് പിടക്കൽ പ്രതിഷേധസദസ് നടത്തി. ഉപ്പുതറ പഞ്ചായത്ത് പ്രസിഡന്റ സജി ടൈറ്റസ
വില്ലേജ് ഓഫീസ് പടിക്കൽപ്രതിഷേധ സദസ് നടത്തി
ഉപ്പുതറ: ടോയ്ലറ്റ് നിർമിക്കുന്നത് തടഞ്ഞ റവന്യൂ അധികൃതരുടെ നടപടിക്കെതിരെ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ഉപ്പുതറ വില്ലേജ് ഓഫീസ് പിടക്കൽ പ്രതിഷേധസദസ് നടത്തി. ഉപ്പുതറ പഞ്ചായത്ത് പ്രസിഡന്റ സജി ടൈറ്റസ് പ്രതിഷേധ സദസ് ഉത്ഘാടനം ചെയ്തു. ഉപ്പുതറയിലെ റവന്യൂ ഉദ്യോഗസ്‌ഥർ ചില വ്യക്‌തികൾക്ക് വേണ്ടിയാണ് പഞ്ചായത്തിന്റെ ടോയ്ലറ്റ് നിർമാണം തടസപ്പെടുത്തിയതെന്ന് പഞ്ചായത്തു ഭരണസമിതി ആരോപിച്ചു. ഉപ്പുതറ ടൗണിലെ ഭൂരിപക്ഷം സ്‌ഥലങ്ങളും റവന്യൂ തരിശ് പട്ടികയിലാണ്.

ഇവിടെല്ലാം ബഹുനില കെട്ടിടങ്ങൾ പണിതുയർത്തിയപ്പോൾ റവന്യൂ ഉദ്യോഗസ്‌ഥർ യാതൊരു നടപടിയും സ്വീകരിക്കാതെ പഞ്ചായത്തിന്റെ വികസന പ്രവർത്തനം തടസപ്പെടുത്തിയതിൽ ദുരൂഹതയുണ്ടന്ന് പഞ്ചായത്ത് പ്രസിഡന്റ് സജി ടൈറ്റസ് പറഞ്ഞു. കണ്ണംപടി ആദിവാസി മേഖല, തോട്ടം മേഖല ഉൾപ്പെടെയുള്ള സ്‌ഥലങ്ങളിൽ നിന്ന് ഉപ്പുതറയിലെത്തുന്ന ജനങ്ങൾക്ക് പ്രാഥമിക കൃത്യം നിർവഹിക്കാൻ സൗകര്യമില്ല. ഇതിന് പരിഹാരമായാണ് മിനി ആട്ട്സ് ആന്റ് സ്പോർട്സ് ക്ലബിന്റെ സ്‌ഥലം തരപ്പെടുത്തി ടോയ്ലറ്റ് നിർമാണം ആരംഭിച്ചത്. ആധുനിക രീതിയിലുള്ള ശുചി മുറി നിർമാണത്തിന് ഒൻപതു ലക്ഷം രൂപയും പഞ്ചായത്ത് വകയിരുത്തിയിരുന്നു. പണി ആരംഭിച്ചപ്പോൾ ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്ത് വന്നു. ഇതേ തുടർന്ന് റവന്യൂ ഉദ്യോഗസ്‌ഥർ നിർമാണ പ്രവർത്തനം തടയുകയായിരുന്നു. ഇതിനെതിരെയാണ് പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ജനകീയ പ്രതിഷേധ സദസ് ഉപ്പുതറ വില്ലേജിന് മുന്നിൽ സംഘടിപ്പിച്ചത്.പ്രതിഷേധ സദസിൽ ഉപ്പുതറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീബ സത്യനാഥ് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ ജി. ഷാജി, കെ. സത്യൻ, സോദരൻ, ജോസ് മാത്യൂ, ഷീല രാജൻ, കെ.കെ. ദിവാകരൻ, ജയിംസ് ടി. അമ്പാട്ട് എന്നിവരും സ്ത്രീകളും കുട്ടികളുമടക്കം നൂറു കണക്കിനാളുകൾ പങ്കെടുത്തു.