+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓമ്നി വാനിനുള്ളിൽ അഗ്നിബാധ

തൊടുപുഴ: മാർക്കറ്റ് റോഡിന് സമീപം നിർത്താൻ ശ്രമിച്ച ഓമ്നി വാനിനുള്ളിൽ അഗ്നിബാധയുണ്ടായത് പരിഭ്രാന്ത്രി സൃഷ്‌ടിച്ചു. കാരിക്കോട് പഞ്ഞിക്കുന്നേൽ അഗസ്റ്റിന്റെ ഓമ്നി വാനിനുള്ളിലാണ് അഗ്നിബാധയുണ്ടായത്. ഇന്നലെ
ഓമ്നി വാനിനുള്ളിൽ അഗ്നിബാധ
തൊടുപുഴ: മാർക്കറ്റ് റോഡിന് സമീപം നിർത്താൻ ശ്രമിച്ച ഓമ്നി വാനിനുള്ളിൽ അഗ്നിബാധയുണ്ടായത് പരിഭ്രാന്ത്രി സൃഷ്‌ടിച്ചു. കാരിക്കോട് പഞ്ഞിക്കുന്നേൽ അഗസ്റ്റിന്റെ ഓമ്നി വാനിനുള്ളിലാണ് അഗ്നിബാധയുണ്ടായത്. ഇന്നലെ രാവിലെ പത്തോടെ തൊടുപുഴ മാർക്കറ്റ് റോഡിൽ കെപി വർക്കി ജ്വലറിക്ക് മുൻവശത്താണ് സംഭവം. കാറിന്റെ പിൻസീറ്റിന് അടിയിൽ നിന്നും പുകയുയരുന്നത് കണ്ട് കാർ പെട്ടെന്ന് നിർത്താൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ബാറ്ററിയിൽ നിന്നുള്ള ഷോർട്ട് സർക്യൂട്ടാണ് അഗ്നിബാധയ്ക്ക് ഇടയാക്കിയത്. തൊടുപുഴ അഗ്നിശമന യൂണിറ്റിൽ നിന്നും സ്റ്റേഷൻ ഓഫീസർ കരുണാകരൻ പിള്ളയുടെ നേതൃത്വത്തിലുള്ള സംഘം സ്‌ഥലത്തെത്തി ബാറ്ററിയുടെ കണക്ഷൻ വിച്ഛേദിച്ചതോടെ അഗ്നിബാധ അധികം പടരാതെ അണയുകയായിരുന്നു.