എരുമപ്പെട്ടി: പന്നിത്തടം കുഴിപ്പറന്പിൽ പരേതനായ ഇറ്റാമൻ മകൻ നാരായണനാ(60)ണ് ദുബായിൽ മരിച്ചത്. ദുബായ് ദേരയിൽ ഇന്നലെ ജോലി സ്ഥലത്തുവെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടന്ന് ആശുപത്രിൽ എത്തിക്കുകയും ചികൽസയിൽ കഴിയവേ നാരായണൻ മരിക്കുകയായിരുന്നെന്ന് ഗൾഫിലുള്ള ബന്ധുക്കൾ നാട്ടിലേക്ക് അറിയിക്കുകയായിരുന്നു. കഴിഞ്ഞ 35 വർഷമായി നാരായണൻ ഗൾഫിൽ ജോലി ചെയ്തു വരികയായിരുന്നു .മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള നടപടി സ്വികരിച്ചു വരുന്നു.ഭാര്യ: ബീന, മക്കൾ: അദിജിത്ത്, അദിത്ത്.