ഗൂഡല്ലൂർ: ബൈക്കുകൾ കൂട്ടിയിടിച്ച് മധ്യവയസ്കൻ മരിച്ചു. ഉൗട്ടി മേട്ടുച്ചേരി സ്വദേശി മുഹമ്മദ് കാസിം (48) ആണ് മരിച്ചത്. രണ്ട് പേർക്ക് പരിക്കേറ്റു. ഭാര്യ നൂർജഹാൻ (45), ബൈക്ക് യാത്രികൻ പുരുഷോത്തമൻ (40) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മേട്ടുപാളയം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഉൗട്ടി-മേട്ടുപാളയം ദേശീയ പാതയിലെ പേരപാളയത്താണ് അപകടം. അവിനാശിയിൽ നിന്ന് ഉൗട്ടിയിലേക്ക് ഭാര്യയുമായി ബൈക്കിൽ വരികയായിരുന്നു കാസിം. എതിരെ വരികയായിരുന്ന പുരുഷോത്തമൻ ഓടിച്ച ബൈക്കിൽ ഇവർ സഞ്ചരിച്ച ബൈക്ക് ഇടിക്കുകയായിരുന്നു.