+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വാ​ഹ​ന​നി​യ​മം ലം​ഘി​ക്കു​ന്ന​വ​ർ​ക്ക് ഇ​നി മു​ത​ൽ ഏ​ക​ദി​ന​ ക്ലാ​സ്

കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ൽ മോ​ട്ടോ​ർ​ വാ​ഹ​ന നി​യ​മം ലം​ഘി​ക്കു​ന്ന​വ​ർ​ക്ക് ഇ​നി മു​ത​ൽ ഏ​ക​ദി​ന ക്ലാ​സ് സം​ഘ​ടി​പ്പി​ക്കും. റോ​ഡ് സേ​ഫ്റ്റി ആ​ക്‌​ഷ​ൻ പ്ലാ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ലാ ക​ള​ക്ട
വാ​ഹ​ന​നി​യ​മം ലം​ഘി​ക്കു​ന്ന​വ​ർ​ക്ക്  ഇ​നി മു​ത​ൽ ഏ​ക​ദി​ന​ ക്ലാ​സ്
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ൽ മോ​ട്ടോ​ർ​ വാ​ഹ​ന നി​യ​മം ലം​ഘി​ക്കു​ന്ന​വ​ർ​ക്ക് ഇ​നി മു​ത​ൽ ഏ​ക​ദി​ന ക്ലാ​സ് സം​ഘ​ടി​പ്പി​ക്കും. റോ​ഡ് സേ​ഫ്റ്റി ആ​ക്‌​ഷ​ൻ പ്ലാ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ലാ ക​ള​ക്ട​ർ കെ.​ജീ​വ​ൻ​ബാ​ബു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ക​ള​ക്ട​റു​ടെ ചേം​ബ​റി​ൽ ന​ട​ന്ന യോ​ഗ​ത്തി​ലാ​ണ് ഇ​തു സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മാ​യ​ത്.
15 മു​ത​ൽ പോ​ലീ​സും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പും ചേ​ർ​ന്ന് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കും. അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ്, ഹെ​ൽ​മ​റ്റും സീ​റ്റ് ബെ​ൽ​റ്റും ഉ​പ​യോ​ഗി​ക്കാ​തെ​യു​ള്ള ഡ്രൈ​വിം​ഗ്, അ​മി​ത​വേ​ഗ​ത, മ​ദ്യ​പി​ച്ചു​ള്ള വാ​ഹ​ന​മോ​ടി​ക്ക​ൽ തു​ട​ങ്ങി​യ ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ത്തി​നാ​ണ് പോ​ലീ​സും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പും ചേ​ർ​ന്ന് ക്ലാ​സ് സം​ഘ​ടി​പ്പി​ക്കു​ക.
നി​യ​മം ലം​ഘി​ക്കു​ന്ന​വ​രു​ടെ ലൈ​സ​ൻ​സ് ക്യാ​ൻ​സ​ൽ ചെ​യ്യു​ന്ന​ത​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ൾ ആ​ർ​ടി​ഒ സ്വീ​ക​രി​ക്കും. റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ൽ പാ​ർ​ക്കിം​ഗി​ന് അ​നു​വ​ദി​ച്ചി​ട്ടു​ള്ള സ്ഥ​ലം ഒ​ഴി​കെ​യു​ള്ള മ​റ്റൊ​രി​ട​ത്തും പാ​ർ​ക്കിം​ഗ് അ​നു​വ​ദി​ക്കി​ല്ല. നോ ​പാ​ർ​ക്കിം​ഗ് ഏ​രി​യ​ക​ളി​ൽ പാ​ർ​ക്ക് ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കു പി​ഴ ചു​മ​ത്തും.
ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ൽ ര​ണ്ടി​ൽ കൂ​ടു​ത​ൽ യാ​ത്ര​ക്കാ​ർ പ്ര​ത്യേ​കി​ച്ച് കു​ട്ടി​ക​ളെ ഇ​രു​ത്തി അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ വാ​ഹ​നം ഓ​ടി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കും. സ്കൂ​ൾ ബ​സു​ക​ളു​ടെ ഓ​വ​ർ സ്പീ​ഡും ഓ​വ​ർ ലോ​ഡും ത​ട​യാ​ൻ ഡ്രൈ​വ​ർ​മാ​രു​ടെ യോ​ഗ്യ​ത​യും ബ​സു​ക​ളി​ലു​ണ്ടാ​കേ​ണ്ട സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളും പ​രി​ശോ​ധി​ക്കും.
റോ​ഡി​ലു​ള്ള അ​ന​ധി​കൃ​ത കൈ​യേ​റ്റ​ങ്ങ​ൾ ഒ​ഴി​പ്പി​ക്കും. റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ൽ കാ​ഴ്ച മ​റ​യ്ക്കു​ന്ന രീ​തി​യി​ലു​ള്ള പ​ര​സ്യ ബോ​ർ​ഡു​ക​ളും മ​ര​ച്ചി​ല്ല​ക​ളും നീ​ക്കം ചെ​യ്യും. സൈ​ൻ ബോ​ർ​ഡു​ക​ൾ ക്ലീ​ൻ ചെ​യ്ത് ദ​ർ​ശ​ന​യോ​ഗ്യ​മാ​ക്കും. കൂ​ടു​ത​ൽ അ​പ​ക​ട​ങ്ങ​ൾ ന​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ളെ ബ്ലാ​ക്ക് സ്പോ​ട്ടു​ക​ളാ​യി പ​രി​ഗ​ണി​ച്ച് അ​വി​ടെ ആ​വ​ശ്യ​മാ​യ സൈ​ൻ ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കും.
റോ​ഡ് സേ​ഫ്റ്റി ആ​ക്‌​ഷ​ൻ പ്ലാ​നി​ന്‍റെ ഒ​ന്നാം​ഘ​ട്ട​മാ​യി ഈ ​മാ​സം 15 മു​ത​ൽ മാ​ർ​ച്ച് 15 വ​രെ വാ​ഹ​ന​പ​രി​ശോ​ധ​ന​ക​ൾ ക​ർ​ശ​ന​മാ​ക്കും. യോ​ഗ​ത്തി​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​ജി.​സൈ​മ​ൺ, ആ​ർ​ടി​ഒ കെ.​ബാ​ല​കൃ​ഷ്ണ​ൻ, മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എം.​വി.​രാ​ജീ​വ​ൻ, തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.